ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (SPC details added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അച്ചടക്കവും ആരോഗ്യവും അനുസരണവുമുള്ള തലമുറ എന്ന ലക്ഷ്യത്തോടെ ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി 2010 ൽ ആരംഭിച്ച പദ്ധതിയാണ് എസ്.പി.സി. 2012 ൽ സ്കൂളിൽ യൂണിറ്റ് തുടങ്ങി.ആഴ്ചയിൽ രണ്ടു ദിവസം പി.ടി,പരേഡ് എന്നിവ നടത്തും.സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് പൊലീസുകാരും രണ്ട് അധ്യാപകരും നേതൃത്വം നൽകുന്നു.'My tree','Shubha yathra', 'Friends@home','Total health','Waste management' എന്നീ സാമൂഹിക ക്ഷേമ പദ്ധതികൾ നടത്തിവരുന്നു.കേഡറ്റുകൾക്ക്എസ്.എസ്.എൽ.സി ഗ്രേസ് മാർക്ക് ലഭിക്കും.350 ലേറെ പേർ പരിശീലനം പൂർത്തിയാക്കി.

സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട് പരേഡിൽ എ.പി അനിൽകുമാർ എംഎൽഎ സല്യൂട്ട് സ്വീകരിക്കുന്നു

ചുമതല: രതീഷ്,സരിജ

ഈ വർഷത്തെ പ്രവർത്തനങ്ങൾ

ടീം എസ്.പി.സി 2020-2023

2021-22  അധ്യയന വർഷം ഡിസംബർ മാസം മുതൽ  ഓഫ്‌ലൈനിൽ പ്രവർത്തനം ആരംഭിച്ചു. ഡിസംബർ ഒന്നിന് ലോകം എയ്ഡ്സ് ദിനം ആചരിച്ചു.സ്കൂൾ നാച്ചുറൽ സയൻസ് അനുരാജ് അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ്സെടുത്തു.ഡിസംബർ 10 ന് മനുഷ്യാവകാശ ദിനത്തിലും ബോധവത്കരണ ക്ലാസ് നടത്തി.അധ്യാപകൻ മനോജ് ക്ലാസ്സ് നയിച്ചു.ഇതേ മാസം 21 തിരുവാലി ഫയർ ആൻഡ് റെസ്ക്യു സർവീസ് ടീമിന്റെ ദുരന്ത നിവാരണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ഫയർ ആൻഡ് റെസ്ക്യു സർവീസ് സീനിയർ ഓഫീസർ എം.എച്ച് മുഹമ്മദലി നേതൃത്വം നൽകി.ഡിസംബർ ക്രിസ്മസ് അവധിക്കാല ക്യാമ്പും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ ഉദ്ഘാടനം ചെയ്തു.ജനുവരി 10 ന് കാട്ടുതീ തടയൽ വിഷയത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബിനുവിന്റെ നേതൃത്വത്തിലും ക്ലാസ്സ് നടത്തി.

എസ്.പി.സി കൽക്കുണ്ടിലെ പ്രളയബാധിത സ്ഥലം സന്ദർശിക്കുന്നു.(2019)