എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ജന്മഭൂമി പത്രം
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂണ്‍ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധര്‍മ്മപരിപാലന യോഗം കല്യാണമണ്ഡപത്തില്‍ വച്ച് നടന്നു. S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ് സി.ജി. സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ് ,ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍.എം.രാധാകൃഷ്ണന്‍,ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.നവീന്‍,പത്രം സ്പോണ്‍സര്‍ സുനില്‍ രമണയ്യ , പ്രശസ്ത സംഗീതസംവിധായകന്‍ ശ്രീ.എം.കെ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ ,ബിബിന്‍ ,ജന്മഭൂമി പ്രവര്‍ത്തകരായ റോഷന്‍കുമാര്‍ ,ജിജിമോന്‍ പി.പി.മനോജ് , കെ.ഡി.ദയാപരന്‍ ,ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.എം.എന്‍.സന്തോഷ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.എം.രാധാകൃഷ്ണന്‍ അര്‍ജ്ജുനന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടര്‍ന്നു് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീന്‍ S.S.L.C.പരീക്ഷയില്‍ A+ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. എം.എം.ബിബിന്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.