അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെയാണ് ഓരോ വർഷവും സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. LKG മുതൽ ഏഴാം ക്ലാസ് വരെ 374 വിദ്യാർഥികളും 17അധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഉൾപ്പെട്ട ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് മു൯പോട്ട് പോകുന്നു.

കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.

'വീട്ടിലൊരു ഗണിതലാബ് ' എന്ന ആശയം പരിപോഷിപ്പിക്കാനായി രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ നിർമ്മിച്ചു.

കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.