കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം

15:37, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16036 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജിൽ (അരിക്കുളം പഞ്ചായത്ത്) ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘോഷച്ചടങ്ങ്-ആശംസാ പ്രസം‌ഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസം‌ഗങ്ങളിൽ നിറഞ്ഞുനിന്ന ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം എന്നത്. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളി ൻറെ തുടക്കം.

തുടർന്ന് വായിക്കുക...

  ശ്രീ.കെ.പി.അബ്ദുള്ള(പ്രസിഡണ്ട്),റ്റി.പി.ഉമ്മർ ഹാജി,പി.മായൻ ഹാജി(വൈ:പ്രസിഡണ്ടുമാർ),

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അഡ്വ : കെ.പി.മായൻ ആണ് ഈ സ്ക്കളിൻറെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 1990-2002 AMMED KUTTY .T.P.
2 1992-2000 C.AMMEDKUTTY
3 2000-2002 AMMEDKUTTY.T.P.
4 2002-2004 K.IMMBICHAMMED
5 2004-2007 GANGAHARAN.A.C.
6 2007-2008. AHAMMED BASHEER.K.P.
7 2009-2012 GEETHA.R
8 2012-2013


KUNHI MAYAN.TP
9 2013 APRIL SURENDRAN.T
10


2013-2016

MARIYAM.P
11 2016- MEENA.P.G

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഉള്ളിയേരി-കുറ്റ്യാടി സംസ്ഥാന പാതയിൽ  നടുവണ്ണൂർ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ 5 കിലോ മീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എന്ന സ്ഥലത്ത് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.

കൊയിലാണ്ടിയിൽ നിന്നും അഞ്ചാം പീടിക റോഡിൽ  10 കിലോമീറ്റർ സഞ്ചരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ വലത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.

വടകരയിൽ നിന്നും പയ്യോളി വഴി അഞ്ചാംപീടിക എത്തിയാൽ അവിടെ നിന്നും 4 കിലോമീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.

{{#multimaps: 11.496327,75.729836 | width=800px | zoom=18 }}