എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahsparelmampattumoola (സംവാദം | സംഭാവനകൾ) (Ahsparelmampattumoola എന്ന ഉപയോക്താവ് എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/ചരിത്രം എന്ന താൾ എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: heading change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1984-ൽ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികൾ .... 5 അധ്യാപകർ .... ആദ്യ അഞ്ചാം ക്ലാസ്......!!

വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂൾ ചുറ്റുപാടുള്ള സ്കൂളുകൾ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകൻ കെ.സി. ബീരാൻകുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവർത്തിച്ച KSA മുത്തുക്കോയ തങ്ങൾ(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതാണ്.

2003-04 അദ്ധ്യയന വർഷത്തിൽ ബീരാൻകുട്ടി അധ്യാപക പദവിയിൽ നിന്ന് വിരമിച്ചപ്പോൾ കെ.പി. അബ്ദുൾ കബീർ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വർഷം സ്കൂൾ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വർഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വർഷം തങ്ക ലിപികലളാൽ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികൾ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.

1984-ൽ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂൾ ഇന്ന് 2009-2010-ൽ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളർന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറൽ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തിൽ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളിൽ മുഴങ്ങിക്കേൾക്കാൻ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാർത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഒന്നു മത്രമാണ്.