ജി.എച്ച്.എസ്. തവിടിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/ചരിത്രം എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തവിടിശ്ശേരി

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ തവിടിശ്ശേരി എന്ന പ്രദേശത്ത് 1955 ൽ സ്താപിതമായ വിദ്യലയത്തിന് പ്രദേശത്തെ തവിടിമരങ്ങളോളം പഴക്കമുണ്ട്. സാമൂഹിക - സാന്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ പ്രദേശത്തിന് അറിവിൻറെ പുതുവെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം നടത്താനും വിദ്യാലയത്തിൻറെ പിറവി കാരണമായിട്ടുണ്ട്. സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നാടിനു ലഭിച്ചു. തവിടിശ്ശേരി നോർത്തിൽ ശ്രീ. മൊട്ടമ്മൽ അപ്പുഗുരുക്കൾ കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കമ്മിയം കണ്ടത്തിൽ എന്ന സ്ഥലത്തേക്ക് മാറ്റിയെങ്കിലും വന്യമൃഗങ്ങളുടെ ശല്യം കാരണം തുടരാൻ കഴിഞ്ഞില്ല. പിന്നീട് തവിടിശ്ശേരി കിരാടിപ്പൊയിലിൽ ഒരു വിദ്യാലയം ആരംഭിച്ചു. ഇവിടെത്തെ ഏക അധ്യാപികയായിരുന്ന ശ്രീമതി ഏലിക്കുട്ടി ടീച്ചറുടെ വീട് തന്നെയായിരുന്നു വിദ്യാലയവും. പലകാരണങ്ങളാൽ ഈ വിദ്യാലയവും അധികനാൾ പ്രവർത്തിക്കാനായില്ല. പിൻകാലത്ത് നാരംകുളങ്ങര രാമൻ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാൽ രാമൻ തവിടിശ്ശേരിയിൽ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കൽ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നൽകുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിൻറെ പ്രധാനാധ്യാപകൻ. കുട്ടികൾ വേണ്ടത്രയില്ലാത്തിനാൽ മേലധികാരികൾ വിദ്യാലയത്തിന്റെ അംഗീകരാംനിർത്തലാക്കി. ഈ വിദ്യലയം ഇപ്പോൾ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം തുടർന്നുവന്ന പ്രസ്തുത സ്കൂൾ സമീപ ഭാവിയിൽ ഗവ: എൽ. പി. സ്കൂൾ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ൽ യു. പി. സ്കൂളായും 2013ൽ ആർ. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.