എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്

2017-2018

ഹൈ ടെക് വത്ക്കരണത്തിന് ശേഷമുള്ള ആദ്യത്തെ പരിസ്ഥിതിദിനാചരണം സ്കൂൾ സ്റ്റുഡിയോയിൽ നിന്നാണ് നടത്തപ്പെട്ടത്. ബഹു.ധനകാര്യമന്ത്രി ഡോ:ടി.എം.തോമസ് ഐസക്ക് ആണ് പര്യാപടികൾ ഉത്‌ഘാടനം ചെയ്തത്. സ്കൂൾ സ്റ്റുഡിയോയുടെ ഉത്‌ഘാടനവും അന്ന് തന്നെ ആയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ കുമാരി സൂര്യയ്ക്ക് വൃക്ഷതൈ നൽകി കൊണ്ട് അദ്ദേഹം പരിപാടികൾ ഉത്‌ഘാടനം ചെയ്തു. കുട്ടികൾ അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്ന് പരിപാടികൾ ആസ്വദിച്ചു. അന്ന് തന്നെ കുട്ടികൾക്ക് വൃക്ഷതൈ വിതരണവും നടത്തി.
ചിങ്ങം 1 കർഷകദിനമായി ആചരിച്ചു. അന്നേ ദിവസം ക്ലബ്ബിന്റെ നേതൃത്വത്തിൽ തക്കാളി, പയർ, വെണ്ട, മുളക് എന്നിവ കുട്ടികൾ ജൈവകൃഷി തോട്ടത്തിൽ നട്ടു. പരമ്പരാഗത കർഷകർ ഉപയോഗിച്ചിരുന്ന പോലെ പാള ഉപയോഗിച്ചുള്ള തൊപ്പിയൊക്കെ ചൂടി ആണ് കുട്ടികൾ കർഷക ദിനം ആചരിച്ചത്.
ഔഷസസ്യ തോട്ടം വിപുലീകരിക്കാൻ തിരുമാനിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
ശലഭോദ്യാനം - വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ഒരു ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക് , വെർട്ടിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുകയും ഔഷധസസ്യതോട്ടം , ജൈവപച്ചക്കറിത്തോട്ടം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പല വർണ്ണങ്ങളിൽ പൂക്കൾ പിടിക്കുന്ന ചെടികൾ , പൂമ്പാറ്റയെ ആകർഷിക്കുന്ന തരം ചെടികളും ശേഖരിച്ച് ബട്ടർഫ്‌ളൈ ഗാർഡനിൽ ഉൾപ്പെടുത്തി. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചു. പൂക്കളിലെ പരാഗണവും മറ്റും കുട്ടികൾക്ക് മനസിലാക്കാൻ തേനീച്ച കൂടും സ്ഥാപിച്ചു.
സ്കൂളിൽ ഹരിതസേന ആരംഭിച്ചത് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൻ ഊർജ്ജമേകി.

2016-2017

ജൂൺ 2 ക്ലബ്ബ് രൂപീകരണം നടന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്തു. കുട്ടികൾക്ക് ഇത്തവണ വൃക്ഷത്തകൾക്ക് ഒപ്പം പച്ചക്കറിവിത്തുകൾ കൂടി വിതരണം ചെയ്തു. പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.

2015-2016

2015 ലെ ക്ലബ്ബ് രൂപീകരണം ജൂൺ 3- നു നടത്തി. ജുൺ 5 ന് പരിസ്ഥിതി ദിനത്തിൽ "എഴുന്നൂറ് കോടി സ്വപ്നങ്ങൾ,ഒരേ ഒരു ഭൂമി ,കരുതലോടെ ഉപയോഗം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ ക്ലാസ് നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയും നടത്തപ്പെട്ടു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. ജൈവകൃഷിത്തോട്ടം കുറച്ചുകൂടി വിപുലമാക്കി. അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി നൽകി.

2014-2015

2014 ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്‌ളാസ് നടന്നു. ചെറു ദ്വീപുകൾ, വികസ്വര രാജ്യങ്ങൾ എന്ന പരിസ്ഥിദിന സന്ദേശം കുട്ടികൾക്ക് മനസിലാക്കുന്നതിന് ഉതകുന്ന ക്ലാസ് ആയിരുന്നു. കുട്ടികൾക്ക് സ്വയം നിർമ്മിച്ച് ഉപയോഗിക്കാവുന്ന പേപ്പർ പേനകളുടെ നിർമാണത്തെ കുറിച്ചും അവബോധം നൽകി. ശുചിത്വ പ്രതിജ്ഞ, വൃക്ഷതൈ നട്ട് പിടിപ്പിക്കൽ, പോസ്റ്റർ മത്‌സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. പരിസ്ഥിതിദിന സന്ദേങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി കുട്ടികൾ പ്രദർശനം നടത്തി. പരിസ്ഥിതിദിന സന്ദേങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് റാലി നടത്തി.
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്‌. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.
216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്.

2013-2014

ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. സെമിനാർ അവതരണം, ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്‌ളാസുകൾ നടത്തി.

2012 - 2013

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഇത്തവണ 900 വൃക്ഷതൈകൾ കുട്ടികൾക്കായി വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് പേനകൾ ഉപേക്ഷിച്ച്, മഷിപേനകൾ ഉപയോഗിക്കാൻ കുട്ടികൾ തിരുമാനമെടുത്തു.
ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലോകജനസംഖ്യയും പരിസ്ഥിതിയും എന്ന വിഷയത്തെ കുറിച്ച് ഉപന്യാസമത്സരം, പോസ്റ്റ

രചന മത്‌സരം, പോപ്പുലേഷൻ സർവ്വേ ചാർട്ട് എന്നീ  മത്സരങ്ങൾ സംഘടിപ്പിച്ചു. 


ആഗസ്ത് 6 ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിസര ശുചീകരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളി സിമിത്തേരി വൃത്തിയാക്കുകയും ചെയ്തു. ഓസോൺ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തപ്പെട്ടു.


ചാൾസ് ഡാർവിൻ ദിനം നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ, ജീവചരിത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരു പ്രദർശനം നടത്തി.

2011 -2012

ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. പരിസ്ഥിതി ക്ലബ് രൂപീകരണം നടന്നു. ഈ വർഷം അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ മൃഗ വർഷം , അന്തർ ദേശീയ വനവർഷം എന്നിവ ഒന്നിച്ച് ആചരിക്കുന്നതിനാൽ 2011 ചരണ വർഷം എന്നാണ് അറിയപ്പെടുന്നത് എന്നും. അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലബ് കൺവീനർ ശ്രീമതി. ഷീല. ഡി കോശി ക്‌ളാസുകൾ നൽകി. വൃക്ഷ തൈ വിതരണം നടത്തി. പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി വിവിധ തരം പ്ലാസ്റ്റിക്കുകൾ കളക്ട് ചെയ്ത് റീസൈക്ലിങ്ങിന് നൽകി. മാതൃഭൂമി പത്രപ്രവർത്തകർ ഈ പ്രവർത്തനത്തിൽ സ്‌കൂളിനോപ്പം സഹകരിച്ചു.

2010 - 2011

ജൂൺ 3 ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടത്തി. സയൻസ് അധ്യാപകനായ ശ്രീ. ജിമ്മി .കെ ജോസ് ക്ലാസ് നൽകി . കുട്ടികൾക്കായി ഹെർബേറിയം നിർമ്മാണം, ഔഷധസസ്യങ്ങളുടെ കളക്ഷൻ എന്നീ മത്സരങ്ങൾ നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചു. അതുപോലതന്നെ ഹരിതസൗഹാർദ്ദം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറി.
ജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ച് അവബോധം നൽകുന്നതിനായി ഹെർബേറിയം പ്രസന്റേഷൻ , ഔഷധ സസ്യപ്രദർശനം എന്നിവ സ്‌കൂൾ ശാസ്ത്രമേളയ്‌ക്കൊപ്പം നടത്തി. ഔഷധ സസ്യങ്ങളെ കുറിച്ച് പഠനം നടത്തി, അവയുടെ പേര്, ശാസ്ത്രനാമം ,പ്രാധാന്യം എന്നിവയുടെ പ്രദർശനവും നടന്നു.
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ശോഷണത്തെ കുറിച്ച് ഒരു പഠനം നടത്തി. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന ശ്രീ. ദയാൽ സാറുമായി അഭിമുഖം നടത്തി. ഈ പഠനം ഒരു പ്രോജക്ട് രൂപത്തിൽ നടത്തി, സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ നേടുകയും ചെയ്തു.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്ക് സന്ദർശിച്ചു. ശാസ്ത്ര പുരോഗതിയും, പല കണ്ടുപിടുത്തങ്ങളും മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സ്‌കൂൾ ലാബിൽ ചെയ്യുവാൻ സാധിക്കാത്ത പല പരീക്ഷണങ്ങളും കുട്ടികൾക്ക് ചെയ്തു നോക്കുവാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി.
സെപ്റ്റംബർ 16 ഓസോൺദിനാചരണം നടത്തി. പ്രകൃതിസംരക്ഷണ നാടകം നാട്ടറിവ് കുട്ടികൾ തയാറാക്കി അവതരിപ്പിച്ചു. ഇതേ നാടകം സംസ്ഥാന തല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലോക ജന്തു ക്ഷേമ ദിനമായ ഒക്ടോബർ- 4 ന് സ്‌കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. വന്യ ജീവികളെ കുറിച്ചുള്ള ഒരു ആൽബം തയ്യാറാക്കാൻ തിരുമാനിക്കുകയും ചെയ്തു. സ്‌കൂളിൽ ഒരു ബട്ടർഫ്‌ളൈ ഗാർഡൻ നിർമ്മിച്ചു.
ജൈവകൃഷി വിപുലമാക്കി. കാർഷിക ഉപകരണങ്ങൾ വാങ്ങി. സ്‌കൂളിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചു
ഔഷധ സസ്യങ്ങളുടെ പേരും, ശാസ്ത്രനാമവും എഴുതി ചെടിച്ചട്ടികളിൽ വയ്ക്കുകയും കുട്ടികൾക്ക് കണ്ടു പഠിക്കുന്നതിനായി സ്‌കൂൾ മുറ്റത്തെ മാവിന് ചുറ്റും റിംഗുകൾ സ്ഥാപിച്ച് ഔഷധച്ചെടികൾ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ പരിപാലനം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ നോക്കി വരുന്നു

2008-2009

ജൂൺ 5 - പരിസ്ഥിതി ദിനാചരണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്‌കൂളിൽ എത്തി സെമിനാർ നടത്തി. ശേഷം ഔഷധസസ്യത്തോട്ടം നിർമ്മിക്കുന്നത്തിന്റെ ഭാഗമായി വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി സംരക്ഷണ സന്ദേശ മത്സരം , മുദ്രാവാക്യ മത്സരം , ക്വിസ് എന്നിവ നടത്തപ്പെട്ടു.
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരം പ്ലോട്ടുകൾ തിരിച്ച് ശുദ്ധീകരണം നടത്തി വരുന്നു. സ്‌കൂൾ പൂന്തോട്ടവും, പച്ചക്കറി തോട്ടവും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സംരക്ഷിച്ച് പോരുന്നു. ജുനെ 10 - നേച്ചർ ക്ലബ്ബ് രൂപീകരണം നടന്നു.

സെപ്റ്റംബർ 16 - ഓസോൺദിനം - വിപുലമായ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ഉച്ചയ്ക്ക് ശേഷം സെമിനാർ നടത്തി.

2007 -2008

പരിസ്ഥിതി ദിനത്തിൽ എന്റെ മരം പദ്ധതി നടപ്പിലാക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് സി.ലിസി ഇഗ്‌നേഷ്യസ് 8 -ാം ക്ലാസിലെ ജോംസി സൈറസ് എന്ന കുട്ടിക്ക് വൃക്ഷ തൈ നൽകികൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു. പരിസ്ഥിതിദിന ബോധവത്ക്കരണ ക്ലാസ് ശ്രീ. ജിമ്മി.കെ ജോസ് നടത്തി. മലയാളം അധ്യാപികയായ മേരി ടീച്ചർ ഒരു തൈ നടുമ്പോൾ ഒരു തണൽ നടന്നു എന്ന ഓ.എൻ .വി യുടെ കവിത ഹൃദ്യമായി ആലപിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്യുകയും അതിന്റെ വളർച്ചാ ഘട്ടങ്ങൾ എഴുതി സൂക്ഷിക്കാൻ കൈപ്പുസ്തകം നൽകുകയും ചെയ്തു.
കുട്ടികൾക്ക് പ്രകൃതിയോടുള്ള ആദരവും പൂക്കളോടുമുള്ള സ്നേഹവും പ്രകടമാക്കുന്ന വേദിയായിരുന്നു ഓണത്തോട് അനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരം.


പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി തുണിസഞ്ചി ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. വായു മലിനീകരണം കുറയ്ക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകൾ ഓരോ ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.