എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

ഞങ്ങളുടെ സൃഷ്ടികൾ https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.

പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ആദ്യ ബാച്ച് ജനുവരി 2018 ൽ ആരംഭിച്ചു .ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതം നൽകുകയുണ്ടായി .ജൂലായിൽ നടന്ന സ്ക്കൂൾ തല ക്യാമ്പിൽ ആദ്യ ബാച്ചിൽ നിന്നും 6 കുട്ടികളെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തത് .രണ്ടാമത്തെ ബാച്ചിൽനിന്നും 8 കുട്ടികളെയാണ് എടുത്തത് .ആദ്യ ബാച്ചിൽ 23 ഉം രണ്ടാമത്തെ ബാച്ചിൽ 33 കുട്ടികളും ഉണ്ടായിരുന്നു .

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ

  • മലയാളം കമ്പ്യൂട്ടിങ് , റോബോട്ടിക്‌സ് , scratch ,ആനിമേഷൻ തുടങ്ങിയ പ്രാഗ്രാമുകൾക്കു പ്രാധാന്യം നൽകി വരുന്നു.
  • മൊബൈൽ ആപ്പുകളും ആപ്പ്‌ നിർമ്മാണ സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തി അവയിൽ പരിശീലനം നൽകി വരുന്നു.
  • ഈ മേഖലയിൽ പ്രാവിണ്യം നേടിയവരുടെ ക്ലാസ്സുകൾ നൽകി വരുന്നു.

ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2022