സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യശശ്ശരീരനായ മൂശാരുകണ്ടി രാമൻ പണിക്കർ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജ്ഞാനപ്രദായിനി സംസ്കൃതം സ്കൂളും പിന്നീട് ജ്ഞാനപ്രദായിനി സംസ്കൃതം ഹൈസ്ക്കൂളുമായി വളർന്നത്. എന്നാൽ നന്മണ്ട ഹൈസ്ക്കൂളിന്റെ  സ്ഥാപനത്തോടെ സംസ്കൃത ഹൈസ്ക്കൂളിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയും ജ്ഞാനപ്രദായനി പ്രൈമറി സ്ക്കൂളാക്കി മാറ്റുകയും ആണ് ചെയ്തത്. 1955 ൽ ജ്ഞാനപ്രദായിനി എലിമെന്ററി & സെക്കന്ററി സ്കൂൾ സൊസൈറ്റിക്ക് കീഴിൽ ജ്ഞാനപ്രദായിനി എ.എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂശാരുകണ്ടി രാമൻ പണിക്കരായിരുന്നു സ്ഥാപക മാനേജർ. എം.കെ. കൃഷ്ണ പണിക്കർ, ശങ്കര വാര്യർ, തിയ്യക്കണ്ടി കേളപ്പൻ മാസ്റ്റർ, ഒ.പി. ഗോപാലൻ മാസ്റ്റർ എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. ശ്രീ ടി.കെ. സൗമീന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ. സൊസൈറ്റിയുമായി ബന്ധപ്പെട്ട് വി. ഗോവിന്ദൻ വൈദ്യർ വിഷ വൈദ്യശിരോമണി മാധവൻ വൈദ്യർ, കെ.പി. മാധവക്കുറുപ്പ് എന്നിവരും സജീവമായി പ്രവർത്തിച്ചവരിൽപ്പെടുന്നു.

ആദ്യകാലത്ത് സമീപ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷര വിദ്യ പകർന്നു നൽകുക എന്ന ലക്ഷ്യമാണ് അധ്യാപകർക്കുണ്ടായിരുന്നത്. ഇന്നാണെങ്കിൽ ചില വിദ്യാലയങ്ങൾ സ്കൂൾ സമീപത്തെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോയി ലക്ഷങ്ങൾ കൊയ്യുന്ന അവസ്ഥയും അവരോട് പൊരുതി ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തെ നിലനിർത്തുക എന്ന ദൗത്യമാണ് അദ്ധ്യാപകർക്ക് മുന്നിലുള്ളത്.