ജി.എച്ച്.എസ്. അടുക്കം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺമെന്റിന് വിട്ടുകൊടുത്തു..ശ്രീ ചന്രൻ ചോനമല എന്ന വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്‍കിയത്. ബഹു.പി. സി. ജോർജ്ജ് എം ൽ എ , പരേതനായ ശ്രീ ഞായറ്‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്രമഫലമായി പ്രസ്തുത സ്കൂൾ യു. പി യായും തുടറ്ന്ന് 1980ൽ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്‍സ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ് ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്‍ഷിച്ചു.
സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചറ് നാലുവർഷത്തെ സേവനത്തിനു ശേഷം സ്ക്കൂളിൽ നിന്നും വിരമിച്ചു. . കഴിഞ്ഞ 13വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി. അദ്ധ്യാപക – അനദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ് ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.
സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം.