സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു. കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.