കെ വി ആർ എച്ച് എസ്, ഷൊറണൂർ/ഹൈസ്കൂൾ

11:56, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20022 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ഷൊർണ്ണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'.

ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1931-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി. മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ. 907 കുട്ടികളാണ് ഇപ്പോൾ ഉള്ളത്. 652 ആൺകുട്ടികളും 255 പെൺകുട്ടികളും ഉണ്ട്.32 അധ്യാപകർ ,4 ഓഫീസ് ജീവനക്കാർ എന്നിവർ സ്ക്കൂളിന്റെ ചാലക ശക്തിയായി നിലകൊളളുന്നു.

kvr
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം