കെ വി ആർ എച്ച് എസ്, ഷൊറണൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

പഴമയുടെ പരമ്പര്യം വിളിച്ചോതുന്ന, നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിൽ തന്നെ പ്രസിദ്ധമായ  ഹൈസ്ക്കൂൾ ആണ് ഷൊർണ്ണൂർ  കെ.വി.ആർ ഹൈസ്ക്കൂൾ. 1931 ൽ വളരെയേറെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് ശ്രീമാൻ കെ.വി.രാമൻ നായർ സാറുടെ ദീർഘവീക്ഷണമായിരുന്നു ദി ഹൈസ്ക്കൂൾ ഷൊർണ്ണൂർ എന്ന കെ.വി ആർ ഹൈസ്ക്കൂൾ.1931 ജൂൺ 10 മുതൽ 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളായാണ് സ്ക്കൂളിൻ്റെ പ്രവർത്തനമാരംഭിച്ചത്. തുടക്കം മുതൽ ഏകദേശം 50 വർഷത്തോളം സ്ക്കൂളിൽ തന്നെ ഹോസ്റ്റൽ സൗകര്യം' ഉണ്ടായിരുന്നു.പഠ നത്തോടൊപ്പം തന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്നതിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ പരിശീലനം നൽകിയിരുന്നു.

സ്ക്കൂളിൻ്റെ തുടക്കം മുതൽ അപ്പർ പ്രൈമറി വിഭാഗത്തിലായി 7 ഡിവിഷനുകളും 8 അധ്യാപകരും ഉണ്ടായിരുന്നു.മലയാള ഭാഷയുടെ അതേ പ്രാധാന്യത്തോടു കൂടി വേദഭാഷയായ സംസ്കൃതവും യു.പി തലം മുതൽ കുട്ടികളെ അഭിസിപ്പിച്ചിരുന്നു.

എല്ലാ വർഷവും 5,8 ക്ലാസ്സുകളിലെ കുട്ടികൾക്കായി കെ.വി.ആർ സ്കോളർഷിപ്പ് നടത്തുകയും വിജയികളായ കുട്ടികൾക്ക് കാഷ് പ്രൈസ് നൽകി വരുന്നുമുണ്ട്

വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്കായി മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

യു എസ് എസ് പരിശീലനം, വിവിധ ശാസ്ത്ര മത്സരങ്ങൾ കലാകായിക പ്രവർത്തി പരിചയമേളകൾ എന്നിവ സംഘടിപ്പിക്കുകയും സബ് ജില്ല, ജില്ല തല മത്സരങ്ങളിലേക്ക് പങ്കെടുക്കുകയും ചെയ്യാറുണ്ട്.

പഠന നിലവാരം ഉയർത്തുന്നതിനു വേണ്ടി ഗണിത വിജയം, ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം, സുരീലിഹിന്ദി, തുടങ്ങി ബി ആർ സി തലത്തിൽ നടത്തുന്ന എല്ലാ പദ്ധതികളും മികച്ച രീതിയിൽ നടത്തിപ്പോരുന്നു

പഠനത്തിൽ കൂടുതൽ പിന്തുണ ആവശ്യമായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു

കുട്ടികളുടെ വായനാശീലം ഉയർത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കാറുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം