സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ/ചരിത്രം
വർണ്ണ മനോഹരമായ കുന്നിന്റെ നിറുകയിൽ സെന്റ് മേരിസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ 1999 ൽ വയനാട് ജില്ലയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ യവനാർകുളം എന്ന സ്ഥലത്ത് സ്ഥാപിതമായി .ഈ സ്ഥാപനത്തിന് 2015 മെയ് മാസത്തിൽ കേരള ഗവണ്മെന്റ് നിന്റെ അംഗീകാരം ലഭിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. ഈ സ്ഥാപനം മലങ്കര കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന കോൺഗ്രിഗേഷൻ( Bethany sisters ) ആണ് നടത്തുന്നത്. ഈ മാനേജ്മെന്റ് ബാഥാനിയാ മിഷൻ സൊസൈറ്റി എന്ന് അറിയപ്പെടുന്നു.ഇതിന്റെ ആസ്ഥാനം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ആണ്.ഈ സ്ഥാപനത്തിന് രണ്ടര ഏക്കർ സ്ഥലവും 3 നില കെട്ടിടവും ഒരു പാർക്കും മറ്റ് സൗകര്യങ്ങളും ഉണ്ട്. കാലാകാലങ്ങളിൽ പ്രധാന അദ്ധ്യാപകർ മാറിമാറി വരുന്നു. കാ ലാകാലങ്ങളിൽ മാറി വന്ന ഹെഡ്മിസ്ട്രെസ്സ് മാർ 2001 മുതൽ 2004 വരെ സി. ദയാനന്ദ...2004 മുതൽ 2006 വരെ സി. ചിത്താനന്ദ ..2007 മുതൽ 2010വരെ സി. സൂസൻ.2010 മുതൽ 2013 വരെ സി. ദയാനന്ദ...2013 മുതൽ 2017 വരെ സി. സിൽവിയ.... തുടർന്ന് 2017 മുതൽ സി. അഭിഷിക്കത പ്രധാന അധ്യാപികയായി തുടരുന്നു. ഇവിടെ 7അധ്യാപകരും 1 അനധ്യാപികയും 210 കുട്ടികളും ഉണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |