എ എം യു പി എസ് കുറ്റിത്തറമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
എ എം യു പി എസ് കുറ്റിത്തറമ്മൽ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1922
സ്കൂള്‍ കോഡ് 19869
സ്ഥലം ഇരിങ്ങല്ലൂര്‍
സ്കൂള്‍ വിലാസം ഇരിങ്ങല്ലൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676304
സ്കൂള്‍ ഫോണ്‍ 04942457588
സ്കൂള്‍ ഇമെയില്‍ amupskuttitharammal@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 559
പെണ്‍ കുട്ടികളുടെ എണ്ണം 488
വിദ്യാര്‍ത്ഥികളുടെ എണ്ണം 1047
അദ്ധ്യാപകരുടെ എണ്ണം 34
പ്രധാന അദ്ധ്യാപകന്‍ സുഹ്റാബി.ടി
പി.ടി.ഏ. പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
06/ 01/ 2012 ന് Noora
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂര്‍ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ 1912ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ല്‍ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ല്‍ സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളില്‍ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകന്‍ കുഞ്ഞിമൊയ്തീന്‍സാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ല്‍ സ്ഥാപനം യു.പി സ്കൂളായി ഉയര്‍ത്തി.സ്കൂള്‍ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂള്‍ കുറ്റിത്തറമ്മല്‍. 34 സ്റ്റാഫും 1047 വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.

അധ്യാപകര്‍

സ്കൂളില്‍ 35 അധ്യാപകരും 2 പ്രി പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സുഹറാബി.ടി,ഹെഡമിസ്ട്രെസ്

സാമൂഹ്യ പങ്കാളിത്തം

പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു.


കമ്പ്യൂട്ടര്‍ ലാബ്

സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ് കുട്ടികള്‍ക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.

സയന്‍സ് ലാബ്

ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.

ലൈബ്രറി

മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . . വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങല്‍ക്കുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം. . . പ്രവര്‍തനോന്മുഖമായ വായന ക്ലബ്ബു . . . അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . . അമ്മ വായന . . . വിപുലമായ വായനാ ദിനാചരണം . . . പുസ്തക പ്രദര്‍ശനവും വില്പനയും . . .

റീഡിങ്ങ് റൂം

പ്രീ-പ്രൈമറി ക്ലാസ്സുകള്‍

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ബസ്സ്

ഓഫീസ് നിര്‍വ്വഹണം

ശാസ്ത്രമേള

സ്കൂള്‍ സൗന്ദര്യ വത്കരണം

പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു.

സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

പഠനം മധുരം

പ്രമാണം:Padanamadhuram2.jpg

വഴികാട്ടി

<googlemap version="0.9" lat="11.027514" lon="75.99452" zoom="18"> 11.027514,75.994529, G വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>