ജി. യു. പി. എസ്. തിരുവണ്ണൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദ്ദേശം 1896 ൽ ആണ് തിരുവണ്ണൂർ ബോയ്സ് സ്ക്കുൾ നടയ്ക്കലുള്ള എടുപ്പിൽ അരംഭിച്ചത്. 1914 തെക്കേ എടുപ്പിൽ ഒരു ഗേൾസ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചൻ ആരംഭിച്ചു.നിർബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ൽ കോഴിക്കോട് മുൻസിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തിൽ തുടർന്നു വന്നു.പെൺ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണൻ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ൽ ഇവിടെ ആദ്യമ്യി ഒരു പാരൻസ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബർ 1 ന് എല്ലാ മുൻസിപ്പൽ സ്കൂളികളും സർക്കാർ ഏറ്റടുത്തതോടെ തിരുവണ്ണൂർ സ്കൂളും ഒരു ഗവൺമെൻറ് സ്കൂൾ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി ഗോവിന്ദമോനോൻ ആയിരുന്നു.പാരൻസ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതൻ നായരുടെയും ശ്രമഫലമായി 1964 ൽ ആ സ്കൂൾ ഒരു യു.പി സ്കൂൾ ആയി ഉയർന്നു.1964 ൽ ശ്രീ അച്യുതൻ നായർ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ആയി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ രക്ഷിതാക്കളുടെ കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ കെഅച്യുതൻ നായരുടെയും പരിശ്രമത്തിന്റെ ഫലമായി വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു . അന്നിവിടെ 371 വിദ്യാർഥികളും 10 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീ അച്യുതൻ നായർക്ക് ശേഷം 1968 മുതൽ 1971 വരെ ശ്രീ ഗോവിന്ദപ്പണിക്കർ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.അദ്ദേഹത്തെ തുടർന്ന് 1971 മുതൽ 74 വരെ ശ്രീ അപ്പുനായർ പ്രധാനാധ്യാപകനായി.ശേഷം ശ്രീ പി .ശിവദാസരാജ 1974 മുതൽ 1979 വരെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.തുടർന്ന് 1988 ൽശ്രീ ബാലകൃഷ്ണൻനായർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി. 1990 മാർച്ച് 31 ന് വിദ്യാലയ കെട്ടിടനിർമ്മാണം അന്നത്തെ കോഴിക്കോട് കോർപറേഷൻ മേയർ ആയിരുന്ന ശ്രീ യു ടി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി എ.സി ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു .തുടർന്ന് 1991 മുതൽ 1994 വരെ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി ശ്രീ. ഒ. നായാടി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന് നാഷണൽ ടീച്ചേഴ്സ് അവാർഡ് ലഭിച്ചു.തുടർന്ന് 1994 മുതൽ 2003 വരെ വിദ്യാലയത്തിലെ പ്രധാനാധ്യാപക ചുമതല വഹിച്ച ശ്രീ എം എം ഗോപാലന് ടീച്ചേഴ്സ് സ്റ്റേറ്റ് അവാർഡും ലഭിക്കുകയുണ്ടായി. 2003 മുതൽ 2005 വരെ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി ശ്രീ കെ പി ദാമോദരൻ ചുമതല വഹിച്ചു.അദ്ദേഹത്തെ തുടർന്ന് 2005 മുതൽ 2016 വരെ ശ്രീ വി.പി ചന്ദ്രൻ പ്രധാനാധ്യാപകനായി.അദ്ദേഹത്തെ തുടർന്ന് 2016 മുതൽ 2018 വരെ ശ്രീ ബഷീർ കെ ആയിരുന്നു പ്രധാനാധ്യാപകൻ.ഇദ്ദേഹത്തെ തുടർന്ന് വിദ്യാലയത്തിൽ നിന്നും2018 മുതൽ 2021 വരെ ശ്രീ ബേബി പ്രസീല. പ്രധാനാധ്യാപികയായി വിദ്യാലയത്തെ നയിച്ചു.