സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ടാംലോക മഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നും മലബാറിലേക്ക്കുടിയേറിപ്പാർത്ത മുൻഗാമികൾ.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ ,ഭാവി ശോഭനമാക്കാൻ നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുൻപ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയിൽ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂൾ പേരാമ്പ്ര' എന്ന പേരിൽ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂൾ അന്ന് 1942-ൽ കുളത്തുവയൽ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചൻ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെൻറ ആൻറണീസ് എൽ പി സ്കൂൾ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകർഷകനും സാമൂഹ്യസംസ്കാരിക പ്രവർത്തകരിൽ പ്രമുഖനുമായ പനമറ്റത്തിൽ ഔത എന്ന ഉദാരമതിയാണ് 1 എക്കർ സ്ഥലം സ്കൂളിനു സംഭാവന നൽകിയത് . ഇവിടെ ആദ്യ വിദ്യാർഥി 21-6-1944 ൽ പ്രവേശനം നേടിയ അബ്രാഹം s/o വി എ മാത്യു വട്ടക്കുന്നേൽ ആണെങ്കിൽ പ്രഥമ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട നാരായണൻ അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകർ ശ്രീമതി കെ ഏലിയാമ്മ , ശ്രീ എം രാമൻ ഗുരുക്കൾ , കുമാരി പി ഒ മറിയം പനമറ്റം പറമ്പിൽ എന്നിവരയിരുന്നു .മധുരാനുഭവങ്ങൾ മാത്രം അയവിറക്കാനുള്ള ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി സമൂഹത്തിൻറെ വിവിധ മേഖലകളിൽ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂർവ വിദ്യാർത്ഥികളെ ഞങ്ങൾ ഇന്നും സ്മരിക്കുന്നു .
ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവർ,
1.ശ്രീ നാരായണൻ അടിയോടി 2. ശ്രീ കുഞ്ഞിക്കണ്ണൻ കുറുപ്പ് 3. കൃഷ്ണ മാരാർ 4. ശ്രീ സി സി ജോസഫ് 5. ശ്രീ പി കൃഷ്ണമാരാർ 6. ശ്രീ ഇ ഡി ആൻറണി 7 .ശ്രീ സി വി ദേവസ്യ 8.ശ്രീ കുട്ടികൃഷ്ണ വാര്യർ 9. ശ്രീ പി ഡി ജോർജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റർ 11.ശ്രീമതി ഫിലോമിന ടീച്ചർ 12. ശ്രീ ടി എം എബ്രഹാം 13.ശ്രീ കെ സി തോമസ് 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടിൽ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടിൽ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിൻ.
ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ റവ ഫാദർ വിനോയ് പുരയിടത്തിലും ലോക്കൽ മാനേജർ റവ.ഫാ.ഫ്രാൻസിസ് വെള്ളമാക്കലും സ്കൂൾപ്രവർത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും തുടർച്ചയായി എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം . 10 ഡിവിഷനുകളിലായി 368 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന P TA യും M PTA യും ഈ വിദ്യാലയത്തിൽ ഉണ്ട് . ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂർണ്ണസഹകരണവും എല്ലാകാര്യത്തിലും ഉണ്ടായിട്ടുണ്ട് . എല്ലാവർഷവും LSS നവോദയ പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾമികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളിൻറെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാൻ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട് .സ്വാതന്ത്ര്യദിനത്തിൽ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികൾക്ക് യുണിഫോം , കുട എന്നിവ നൽകികൊണ്ട് ജില്ലയിൽത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന മാനേജർ , ഉയർന്ന നിലവാരം പുലർത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവർത്തിക്കുന്ന ഗുരുഭൂതർ, ശിഷ്യഗണങ്ങൾ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നു .