എം .റ്റി .എൽ .പി .എസ്സ് .പൂവത്തൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം .റ്റി .എൽ .പി .എസ്സ് .പൂവത്തൂർ
വിലാസം
വരയന്നൂർ

പുല്ലാട് പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽmtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37330 (സമേതം)
യുഡൈസ് കോഡ്32120600518
വിക്കിഡാറ്റQ87593754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന മാത്യു
പി.ടി.എ. പ്രസിഡണ്ട്ഫിലിപ്പ് എ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സൗദാംബിക കെ. എച്ച്
അവസാനം തിരുത്തിയത്
20-01-202237330


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1894-ൽ ഈ സ്കൂൾ സ്ഥാപിതമായി.125 വർഷം പിന്നിടുന്നു. എം. റ്റി. എൽ. പി. സ്കൂൾ പുല്ലാട് സബ്ജില്ലയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പൂവത്തൂർ, തോട്ടപ്പുഴശ്ശേരി, വെള്ളങ്ങൂർ എന്നീ കരകളിലെ ആളുകൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു സ്കൂൾ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂവത്തൂർ എം. റ്റി. എൽ. പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. ആ കാലത്ത് ദീർഘ വീക്ഷണമുള്ള ആളുകൾ ഇവിടെ താമസിച്ചിരുന്നു. അവരുടെ ശ്രമഫലമായി 1894-)മാണ്ട് ഈ സ്കൂൾ ആരംഭിച്ചു. ഒരു രാത്രി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് എന്ന് പറഞ്ഞാൽ അ വിശ്വസനീയമായി തോന്നാം. പ്രാരംഭത്തിൽ ഒന്നാം ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇതിന്റെ പ്രരംഭപ്രവർത്തകരായി പലർ ഉണ്ടങ്കിലും ശ്രീമാന്മാരായ കോശി ഫിലിപ്പോസ് കൂമ്പുളൂർ, ചെറിയാൻ കോശി കൂമ്പുളൂർ, ഏബ്രഹാം തോമസ് വലിയപറമ്പിൽ, ചാക്കോ വറുഗീസ് വല്യേത്ത്, ഫിലിപ്പോസ് പരുത്തൻപാറ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.ഇവർക്ക് വേണ്ട പ്രോത്സാഹനവും മാർഗ ദർശനവും നൽകിയത് മാർത്തോമാ സഭയുടെ അന്നത്തെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത് തീത്തുസ് ദ്വിതീയൻ തിരുമേനിയാണ് എന്നുള്ളത് പ്രത്യേകം പ്രസ്ഥാവ്യമത്രേ. ഒന്നാം ക്ലാസ്സ്‌ മാത്രമായി ആരംഭിച്ച വിദ്യാലയം ക്രമേണ നാല് ക്ലാസുള്ള ഒരു പ്രൈമറി സ്കൂളായി. ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടെ ഒരു നീണ്ട പട്ടികയുണ്ട്. ആ കൂട്ടത്തിൽ മഹാകവി കെ. വി സൈമനും ഉൾപ്പെടുന്നു.ബഹുമാനപെട്ട ഇന്ത്യൻ പ്രസിഡന്റിൽ നിന്നും നാഷണൽ അവാർഡ് വാങ്ങി ഡി. ഈ. ഒ സ്ഥാനത്തു നിന്നും റിട്ടയർ ചെയ്തതിനു ശേഷം എം. റ്റി &ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജറായി സേവനം അനുഷ്ഠിച്ചതിനു ശേഷം വിട വാങ്ങിയ ശ്രീമാൻ കെ. സി ഫിലിപ്പ് ബി. എ. എൽ. റ്റി ഇ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയാണെന്നുള്ളത് സസന്തോഷം എടുത്തു പറഞ്ഞുകൊള്ളട്ടെ.ശ്രീമാൻ റ്റി. ജെ വറുഗീസ് ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ച കാലത്താണ് ഇന്ന് കാണുന്ന മനോഹരമായ ഗേറ്റും മതിലും ഇ സ്കൂളിന് പണികഴിപ്പിച്ചത്. ഇടവകയുടെ ചുമതലയിൽ 1996-ൽ ഒരു മൂത്രപ്പുര സ്കൂളിന് നിർമ്മിച്ചു. സ്കൂളിന്റെ അറ്റകുറ്റപണികൾക്ക് ഇടവക സാമ്പത്തിക സഹായം ചെയ്ത് വരുന്നു.1997-ൽ ഒരു നേഴ്സറി ക്ലാസ്സ്‌ ആരംഭിച്ച് തുടർന്ന് നടത്തിവരുന്നു.1997 മാർച്ച്‌ 31ന് ശ്രീമതി എം.റ്റി അന്നമ്മ റിട്ടെയർ ചെയ്ത സ്ഥാനത്തു ശ്രീമതി വി. ജെ. റോസമ്മയെ ഹെഡ്മിസ്ട്രസായി നിയമിച്ചു. ഇപ്പോൾ റവ. സി. ഇ തോമസ് പ്രസിഡന്റായി എൽ. എ. സിയും അധ്യാപക രക്ഷകർത്തൃസംഘടനയും സ്കൂളിന്റെ ബഹു മുഖമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വാഹനം,വൈദ്യുതി, ലാപ്‌ടോപ്പ്,പ്രൊജക്ടർ,ടൊയലെറ്റ്,ഓഫീസ് റൂം, ക്ളാസ് റൂം,ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • കലാകായിക പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ- സുരക്ഷ ക്ളബ്ബ്, പരിസ്ഥിതി ക്ളബ്ബ്, ശാസ്ത്ര ക്ളബ്ബ്, ഗണിത ക്ളബ്ബ്

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.332679,76.677618 |width=800px|zoom=18}}