ജി.യു.പി.എസ്. മണ്ണാർക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി. സ്‌കൂൾ, മണ്ണാർക്കാട് .

1904 ൽ ഈ വുദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാർ പരയുന്നു. ഏകദേശം 1950 വരെ ഈ വുദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകൾ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാൻ. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു അതേവർഷം ഏപ്രിൽ മാസം മുതൽ ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി മാറി.അക്കാലത്തും അധ്യാപകർ കൃത്യ മായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.1922 ആദ്യത്തിൽ ഈ വിദ്യാലയത്തിൻെറ പ്രധാന അധ്യാപകൻ ശ്രീ .എം കെ കുഞ്ഞികൃഷ്ണപ്പണിക്കരായിരുന്നു.ആ വർഷം പെബ്രുവരി 20 ന് ശ്രീ . കെ പി ദാമോദരൻ നായർ പ്രധാന അധ്യാപകനായി ചുമതല ഏറ്റെടുത്തു.കല്ലടി ഖാൻ ബഹദൂർ മുഹമ്മദ് മൊയ്തുട്ടി സാഹിബുകൾ ഈ വിദ്യാലയവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.1931 ൽസാഹിബ് അന്തരിച്ച ദിവസം സ്കൂളിന് അവധി കെടുത്തിരുന്നുവെന്നും പറയുന്നു.

മാപ്പിള സ്കൾ ആയതിനാൽ ഈ വിദ്യാലയത്തിന് ജനറൽ സ്കൂളിൽ നിന്ന് വ്യത്യസ്തമായി ഒരു പാഠ്യപദ്ധതിയും ടെക്സ്റ്റ് ബുക്കുകളും ടൈടേബിളും ഉണ്ടായിരുന്നതായി മുപ്പതുകളിൽ വിദ്യാർത്ഥിയും 1961 ൽ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ രായിൻകുട്ടി മാസ്റ്റർ സൂചിപ്പിച്ചിട്ടുണ്ട്.

കോമള പാഠാവലി എന്ന പേരിൽ മാപ്പിള സ്കൂളുകൾക്ക് മാത്രമായി ഒരു പാഠപുസ്തകം ഉണ്ടായിരുന്നുവത്രെ.ഈ വിദ്യാലയം നിർബന്ധ വിദ്യാഭ്യാസ പ്രദേശത്തായതിനാല‍്‍‍ സ്കൂൾ 10.30 ന് മാത്രമേ തുടങ്ങുകയുള്ളൂവെങ്കിലും അധ്യാപകർ 9 മണിക്കുതന്നെ സ്കൂളിൽ വരികയും സ്കൂളിൽ വരാത്ത വിദ്യാർത്ഥികളുടെ വീടുകൾതോറും കയറിയിറങ്ങി കുുട്ടികളെ കൂട്ടികൊണ്ടുവരികയോ വരാത്തകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഒപ്പുവാങ്ങി ഹെഡ്മാസ്റ്ററെ ബോധ്യപ്പെടുത്തുകയോ വേണ്ടിയിരുന്നു.അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാഘവനെഴുത്തച്ഛൻ, ശ്രീ.മേരി ജയിൻ ടീച്ചർ, ശ്രീ.മുഹമ്മദ് പാലൂർ പള്ളത്തു കുഞ്ഞലവി , പാക്കോടൻ പോക്കർ , പി.മാധവി , ഇടമുറ്റത്ത് സാവിത്രി ടീച്ചർ , കെ ടി. ഹംസ , ടി,പി ബഷീർ ,എസ് മണി, ടി.എ പൊന്നമ്മ , സി കെ സുകുമാരി, ഇ.പി നാരായണൻ നായർ തുടങ്ങിയ പ്രഗല്ഭരെ കാലം വിസ്മരിക്കില്ല. രണ്ടായിരാമാണ്ടോടുകൂടി ഐ.ടി വിദ്യഭ്യാസത്തിന് തുടക്കം കുറിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. 2003 ൽ എസ് എസ് എ യുടെ ബ്ലോക്ക് തലത്തിലുള്ള കമ്പ്യൂട്ടർ ലാബ് ഇ സ്ക്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്. അതിനാൽ തന്നെ ഓരോവർഷവും എല്ലാ കുട്ടികൾക്കും ഐ .ടി വിദ്യാഭ്യാസം ഒരുപരിധിവരെ ലഭ്യമാക്കാൻ കഴിഞ്ഞുവെന്നത് നിസ്സാരമായി കാണാൻ കഴിയില്ല. 2004 ജനുവരി 11 ന് അന്നത്തെ വിദ്യാഭ്യാ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും അന്നത്ത ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കൃഷ്ണൻ നമ്പൂതിരിയുടെ യാത്രയപ്പും മനോഹരമാക്കി തീർത്തു. തുടർന്ന് ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ. കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള അധ്യാപക വിദ്യാർത്ഥി രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂളിൻെറ പുരോഗതിക്കായി അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുന്നു.കുട്ടികളുടെ എണ്ണത്തിൽ ഓരോവർഷവും വർദ്ധനവ് ഉണ്ടായാകൊണ്ടിരിക്കുന്നു. മണ്ണാർക്കാട് നഗരത്തിൻെറ ഹൃദയഭാഗത്ത് സാധാരണക്കാരുടേയും കൂലിപണിക്കാരുടേയും മക്കൾക്ക് എന്നും ആശ്രയവും തണലുമായി വർത്തിക്കാൻ ഈ വിദ്യാലയത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്.