ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14557HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാക്ഷരതയിൽ വളരെ പിന്നോക്കമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും പെണ്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അവഗണന പുലർത്തിയ ഒരു സമൂഹത്തിൽ കണ്ണങ്കോട് ദേശത്തിന്റെ കിഴക്കൻ മേഖലയിൽ ,താഴെ പുരയിൽ നാണിയമ്മ എന്ന അധ്യാപിക സ്ഥാപിച്ചതാണ് ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ.1913 ൽ സ്ഥാപിച്ച 1 മുതൽ 5 വരെ ക്ലാസുള്ള ഈ സ്കൂൾ 1941 ൽ 6 മുതൽ 8 വരെ ക്ലാസുള്ള ഹയർ എലിമെന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1941 മുതൽ 19575 വരെ ഹെഡ്മാസ്റ്ററായി സേവനം നടത്തിയത് സ്കൂളിന്റെ മാനേജർ കൂടിയായ ശ്രീ.ടി പി ഗോപാലൻ നായരായിരുന്നു.1995 അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരുടെ ആവശ്യാനുസരണം ,ഈ വിദ്യാലയം "ടി പി ജി മെമ്മോറിയൽ യൂ പി സ്കൂൾ കണ്ണങ്കോട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2012 മുതൽ സ്കൂൾ മാനേജ്മെന്റ് "കൊളവല്ലൂർ എഡ്യൂക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് "എന്ന പേരിൽ ശ്രീ എം കെ സന്തോഷ് കറസ്പോണ്ടന്റ് ആയ ഒരു കമ്മിറ്റിയാണ്.ഭൗതിക സാഹചര്യങ്ങളാലും,പാഠ്യ-പാഠ്യേതര വിഷയങ്ങളായാലും വേറിട്ട മികവ് ടി പി ജി എം യു പി പുലർത്തി വരുന്നുണ്ട്.കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ തികഞ്ഞ ഉത്തരവാദിത്വത്തോടെ ട്രസ്റ്റും അധ്യാപകരും ചേർന്ന് ഒട്ടനവധി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്.