ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിർപ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളർത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോൾ ഭരണച്ചുമതല മകനായ സർ വ്വോത്തം റാവുവിൽ നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേർ 1928 ൽ ഗണപത് ഹൈസ്കൂൾ എന്നാക്കി മാറ്റി. 1932 ൽ പെണ്കുട്ടികൾക്കും ഗണപത് ഹൈസ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു. സർ വ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡുക്കേഷണൽ സൊസൈറ്റി കൽലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളുകൾ ആരംഭിച്ചു. വയനാട്ടിലെ സർവജന ഹൈസ്കൂൾ, താനൂരിലെ ദേവധാർ ഹൈസ്കൂൾ എന്നിവയുടെ ഭരണച്ചുമതലയും മലബാർ എഡുക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂൾ സർക്കാർ നിയന്ത്രണത്തിൽ വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇന്ത്യന് ദേശീയ ചരിത്രത്തിലും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളിൽ വ്യക്തി മൂദ്ര പതിപ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ പൂർവ്വാധ്യാപകരായും വിദ്യാർത്ഥികളായും അറിയപ്പെടുന്നു.