ഗവ. എൽ പി എസ് പേട്ട/ചരിത്രം

22:16, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തങ്ങളുടെ കുട്ടികളെ അത്തരം സ്കൂളുകളിൽ ചേർക്കുന്നതിൽ താൽപര്യം കാണിച്ചു. ഇതിന്റെ ഫലമായി പേട്ട ഗവ എൽ പി എസ്സിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി ഇപ്പോൾ ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷനും എച്ച് എം ഉൾപ്പെടെ 4അദ്ധ്യാപകരും ഒരു പി ടി സി എം ഉം ആയി ഈ സ്കൂൾ പ്രവർത്തിക്കുന്നു ഈ സ്കൂളിൽ ആദ്യകാലത്ത് പ്രത്യേക കെട്ടിടവും പരിസരവും ഉള്ളിടത്തായിരുന്നു പ്രവർത്തിച്ചിരുന്നത് (1985 വരെ) ഇതിനു ശേഷം ഈ സ്കൂൾ പേട്ട ഗവ വി എച്ച് എസ് എസ്സിന്റെ മുൻ വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലെക്ക് മാറ്റി.എന്നാൽ 2001 നവംബർ മുതൽ പേട്ട ജി.എച്ച്.എസ്സിന്റെ മുൻ വശത്തുള്ള ആസ്ബസ്റ്റോസ് ‍ഷീറ്റിട്ട ‍ഷെ‍ഡ്‍ഡിലെക്കു മാറ്റി. ഈ പരിതസ്ഥിതിയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിന് എസ്.എസ്.എയുടെ ഫണ്ട് മാത്രമാണാശ്രയം. ഇതുമൂലമുണ്ടായ കുറച്ചുനേട്ടങ്ങളല്ലാതെ മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ ന‍ഷ്ടപ്പെട്ടതു കാരണം സ്ഥലപരിമിതി മൂലവും മറ്റുകാരണങ്ങളാലും കൂടുതൽ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.എന്നാൽ 24.10.2005ൽ തിരുവനന്തപുരം വിദ്യാഭാസ ഡെപ്യൂട്ടി ‍‍ഡയറക്ടറുടെ ഉത്തരവുപ്രകാരം പേട്ട ജി.എൽ.പി.എസ്സ്. മുൻപ് പ്രവർത്തിച്ചിവരുന്ന കെട്ടിടത്തിലേക്ക് മാറി. ഇപ്പോഴും ഇതേ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോൾ വളരെ നല്ല രീതിയിൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നു .2010മുതൽ സ്കൂളിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .