ഗവ. മോഡൽഎൽ പി എസ് തൈക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൈക്കാട് ഗവണ്മെന്റ് മോഡല് എച്ച് എസ്.എല്.പി.എസ് നേഴ്സറി സ്കൂളിന് സുധീർഘമായ ഒരു ചരിത്രമുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി ഈ നഗരത്തിലെ കുരുന്നുകള്ക്ക് അറിവ് പകര്ന്ന് നല്കിയ സമൂഹത്തിന്റെ വികസന പരിണാഗതികള്ക്കൊപ്പംസഞ്ചരിച്ച വിദ്യാലയം എന്ന നിലയിൽ അഭിമാനകരമായ പൈതൃകം പിന്പറ്റുന്ന വിദ്യാലയമാണിത്.

   പൊതുവിദ്യാലയങ്ങള് സാമൂഹ്യമാറ്റത്തിന്റെ പുതുപാതയൊരുക്കുന്ന സര്ഗ്ഗാത്മക ഇടപെടലുകളുടെ ഇടങ്ങളായി മാറിയിരിക്കുന്നു. അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളില് ഇടപെടുന്നു. പുസ്തകങ്ങള്ക്കപ്പുറം പ്രകൃതിഎന്ന വിശാല വിഹായസിൽ അറിവ് നേടുന്ന വിദ്യാർത്ഥിക്ക് സുഗമമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന് കേരളത്തിലെ സര്ക്കാര് പ്രതിജ്ഞാബന്ധമായി പ്രവര്ത്തിക്കുന്നു. സര്ക്കാരും നഗരസഭയും പി.റ്റിയഎയും അധ്യാപകരുമെല്ലാം ചേരുന്ന കൂട്ടായ ഇടപെടലുകള് വിദ്യാലയത്തിന് നല്ല കരുത്തുപകർന്നു നല്കുന്നു. പൊതുവിദ്യാലയങ്ങള് മെച്ചപ്പെടേണ്ടത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്ദ്ധിക്കുന്നതിന് അനിവാര്യമാണ്.