സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗാന്ധിദർശൻ
ഗാന്ധിദർശൻ പരിശീലനപരിപാടികളിൽ പങ്കെടുക്കുകയും അവ സ്കൂളിൽ പ്രാവർത്തികമാക്കുകയും ചെയ്യാറുണ്ട് .നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങളെ കുട്ടികളിൽ എത്തിക്കുന്നതിൽ ദഗാന്ധിദർശൻ ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ഗാന്ധിജി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലബ് സഹായകമാകുന്നു .കുട്ടികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി ലോഷൻ നിർമാണം ,ഹാൻഡ് വാഷ് നിർമ്മാണം ,സാനിറ്റൈസർ നിർമ്മാണം ,സോപ്പ് നിർമ്മാണം ,കുട നിമ്മാണം ,ചന്ദനത്തിരി നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു . എല്ലാവർഷവും ഗാന്ധിജയന്തി വാരാഘോഷം ,രക്തസാക്ഷി ദിനാചരണം ഇവ ആചരിക്കാറുണ്ട് .ഗാന്ധി ക്വിസ് ,പുസ്തക വായന ,പോസ്റ്റർ നിമ്മാണം ,എന്നീ പ്രവത്തനങ്ങൾ നടത്താറുണ്ട് .