എ.എം.എൽ.പി.എസ്. കോട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാരന്റ്സ് ഡേ

പാരന്റ്‌സ് ഡേ

ഏല്ലാ വർഷവും സ്കൂൾവാർഷികം "പാരന്റ്സ്സ് ഡേ" എന്ന പേരിൽ വളരെ സമുചിതമായി കൊണ്ടാടുന്നു.നാടിന്റെ ഒരു ആഘോഷമായി ഇതു മാറിയിരിക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നു. കൂടാതെ നാലാം ക്ലാസ്സ്സിലെ നീന്തൽ പരിശീലനം പൂർത്തിയായവർക്ക് മെഡൽ വിതരണം,എസ്സ്. എസ്സ്. എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം, സാംസ്‌ക്കാരിക സമ്മേളനം എന്നിവയും നടത്തുന്നു.

ഇംഗ്ലീഷ് ഡേ

ആഴ്‌യയിൽ ഒരു ദിവസം ഇംഗ്ലീഷ് ഡേ ആയി കൊണ്ടാടുന്നു. ഇംഗ്ലീഷിന്റെ നിലവാരം ഉയർത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.അന്നു ഇംഗ്ലീഷ് അസ്സെംപ്ളി, ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിങ്, ഇംഗ്ലീഷ് ആശയ വിനിമയം എന്നിവ ഉണ്ടായിരിക്കും.

കുട്ടി പോലീസ്

സ്കൂളിന്റെ അച്ചടക്കം,ശുചിതും ഇവ നിലനിർത്തലാണ് ഇവരുടെ ജോലി. നാലാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്.

വിദ്യാലയവാണി

സ്കൂൾ റേഡിയോ കുട്ടികളുടെ നേതൃത്തതിൽ നടത്തി വരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വരാർത്തകൾ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം