സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ് ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു.