ജി.വി.എച്ച്.എസ്.എസ് മൂലമറ്റം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hibanazeema (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഇടുക്കി ജില്ലയിലെ ‌‌‍‍‍‌തൊടുപുഴ താലൂക്കിൽ അറക്കുളം പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്. ആദ്യവർഷം 8-ആം ക്ലാസ്സിൽ 54 കുട്ടികൾ ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാറ്റർ.ഒരു വാടകകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി, അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കിഴക്കേക്കര വർക്കി ആവശ്യമായസ്ഥലം നൽകി. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴിൽ. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ അധികവും. സാമൂഹിക സാംസ്കാരികരംഗത്ത് പ്രശസ്തരായ അനവധി വ്യക്തികളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. വാടകകെട്ടടത്തിൽ ആരംഭിച്ച സ്കൂളിന് ഇപ്പോൾ രണ്ടര ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട്. 1966-67 ൽ പുതിയ കെട്ടിടങ്ങൾ പണിയാൻ സാധിച്ചു. 1992-ൽ ഈ വിദ്യാലയം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ