ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഫലകം:Infobox Schoolinfo box


ചരിത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം മലയാളം പള്ളിക്കൂടമാണ്. 2000 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കുന്നത്തൂർ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടതുമായ ആദ്യ ഗവൺമെന്റ് സ്കൂളാണ് ഇത്. കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. ഈ സ്ഥാപനത്തിൽ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികൾ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 5ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 6ഡിവിഷനുകളുമാണ് ഇപ്പോൾ ഉള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളർച്ചക്കു പിന്നിൽ പ്രവർത്തിക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുപ്രവർത്തകർ, ജനപ്രധിനിധികൾ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. മങ്ങാതെ നിൽക്കുന്നു. ഈപടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തൻറെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങൾ

1.35ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:MG 20161208 151427.jpg
ഹരിത കേരളം

മാനേജ്മെന്റ്

സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ആയി ശ്രീമതി സിന്ധു ആ൪ പ്രവർത്തിക്കുന്നു.

അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213

{{#multimaps: 8.977068, 76.814500 | width=600px | zoom=16 }}