ജി എൽ പി എസ് കക്കടംകുന്ന്/അംഗീകാരങ്ങൾ

13:00, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ) (കാര്യങ്ങൾ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന് .

ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്.

സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു