ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/എസ് പി സി.
വോയിസ് ഓഫ് അയ്യൻകോയിക്കൽ - വാട്സ്ആപ്പ് റേഡിയോ
അയ്യൻകോയിക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് ആരംഭിച്ച വോയിസ് ഓഫ് അയ്യൻകോയിക്കൽ എന്ന വാട്സ്ആപ്പ് റേഡിയോ സ്കൂളിലെ കുട്ടികൾക്ക് വിജ്ഞാനവും വിനോദവും സമകാലിക അവബോധവും പകർന്നുനല്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു.പത്രത്തിലെ പ്രധാന വാർത്തകളും പൊതുവിജ്ഞാനവും ഉൾപ്പെടുത്തിയുള്ള റേഡിയോ വാർത്ത ഒരു ദിവസം പോലും മുടങ്ങാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ വാർത്ത കേൾക്കുന്ന ഓരോ കുട്ടികൾക്കും മുതിർന്നവർക്കും ലഭിക്കുന്ന അറിവ് വളരെ വലുതാണ്.