എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2010 പാഠ്യേതര പ്രവർത്തനങ്ങൾ

ഒൻപത് ,പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഘട്ടംഘട്ടമായി കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു.

ആരോഗ്യ കായിക വിദ്യാഭ്യാസം

ആരോഗ്യ കായികക്ഷമതാപദ്ധതി (TPFP)യു.ടെ ഭാഗമായി ഞങ്ങളുടെ സ്ക്കൂളിലെ രണ്ടു കുട്ടികൾക്ക് ബി. ഗ്രേഡുകൾ ലഭിച്ചു.

2010 ക്ലബ്ബ്പ്രവർത്തനങ്ങൾ'

വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി .ക്ലബ്ബുകൾ മികച്ച രീതീയീൽ പ്രവർത്തിക്കുന്നു.

അക്കാഡമിക് മികവുകൾ

ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ഓരോ വിഷയവും എൽ.സി.ഡി ,ഇന്റർ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നത്

സ്ക്കൂൾ പ്രവർത്തനങ്ങൾ

മാർച്ചിൽ നടന്ന എസ്സ്.എസ്സ്.എൽ.സി .പരീക്ഷയിൽ 99%വിജയം കരസ്ഥമാക്കി.സേ.പരീക്ഷയിലൂടെ 100%വിജയം ഉറപ്പിച്ചു.98 കുട്ടികളാണ് പരീക്ഷ എഴുതിയത്. വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി ,സുരക്ഷാക്ലബ്വ്,ഹെൽത്ത് ക്ലബ്ബുകൾ മികച്ച രീതീയീൽ പ്രവർത്തിക്കുന്നു. രക്ഷിതാക്കൾക്കുള്ള ഐ.സി.ടി.ബോധവത്ക്കരണപരിപാടി 3/09/2011 ബുധനാഴ്ച 1.45 മുതൽ 4.15 പി.എം .വരെ നടന്നു.8,9,10 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് ക്ലാസ്സിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കുള്ള ഐ.ടി.പരിശീലനം സ്വതന്ത്രസോഫ്റ്റ്വെയർദിനമായ സെപ്തംബർ 117ന് നടന്നു.പത്ത് രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.

2011-നേട്ടങ്ങൾ

കോട്ടയം ജില്ലയിൽ 100 ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള ശ്രീനാരായണട്രോഫി ലഭിച്ചു. 2011 കോട്ടയം സബ്ബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ വിദ്യാലയം രണ്ടാം സ്ഥാനം നേടി.സാമൂഹ്യശാസ്ത്രമേളയിൽ ഒാവറോൾ ലഭിച്ചു.സബ്ബ്ജില്ലാ കലോത്സവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി.കോട്ടയം ജില്ലാ ഭാഷാനൈപുണി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി .വേളൂർ ബോസ് പബ്ലിക് ലൈബ്രറി നടത്തിയ കലാസാഹിത്യമത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതിനുള്ള ട്രോഫിയും ലഭിച്ചിരിക്കുന്നു.

സ്ക്കൂൾ പ്രവർത്തനങ്ങൾ 2016-17

ഹരിത കേരളം പദ്ധതി 2016

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 8.12.2016 വ്യാഴാഴ്ച രാവിലെ 9:30 മുതൽ കിളിരൂർ എസ്.എൻ.‍‍‍ഡി.പി. ഹൈസ്ക്കൂളിൽ കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കുന്നതിലേക്കായി ബഹു. പ‍ഞ്ചായത്തു മെമ്പർ, കൃഷി വികസന ഒാഫീസർ, സ്കൂൾ പി.ടി.എ, സ്കൂൾ മാനേജ്മെന്റ് സംയുക്തമായി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുട്ടികളെ കൊണ്ട് നിലം ഒരുക്കിക്കുകയും പച്ചക്കറി വിത്തുകൾ നടുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ കൃഷി വികസന ഒാഫീസർ കുട്ടികൾക്ക് ജൈവ പച്ചക്കറി ഉത്പാദനത്തിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ക്ലാസെടുക്കുകയും ചെയ്തു.തദവസരത്തിൽ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ തുടങ്ങിവെച്ച പയർ പച്ചക്കറി കൃഷിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും തുടർന്ന് ഈ ഉത്സാഹം കാത്തുസൂക്ഷിക്കേണ്ടതാമെന്നും ഒാർമ്മപ്പെടുത്തി. പച്ചക്കറി നടീലിന്റെ ഉത്ഘാടനം പ‍‍ഞ്ചായത്തു മെമ്പർ ശ്രീമതി പി ആർ സുഭഗ നിർവഹിച്ചു. സർക്കാരിന്റെ ഹരിത കേരളം പദ്ധതി കുട്ടികൾക്കു പുത്തനുണർവ്വും പുതിയൊരു ദിശാബോധം നൽകുവാനും അവസരമൊരുക്കി.കൃഷി വകുപ്പിൽ നിന്നും കിട്ടിയ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും ഈ അവസരത്തിൽ വിതരണം നടത്തി.

2016 ഡിസംബർ 5,6,7,8,9തീയതികളി‍ൽ പരിപ്പ് സ്ക്കൂളിൽവച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ കലോത്സവ വിജയികൾ

എച്ച്.എസ്സ്.വീഭാഗം

1.അപർണ്ണ .എസ്.സുരേഷ് -മലയാളം പദ്യംചൊല്ലൽ -ഒന്നാം സ്ഥാനം എ ഗ്രേഡ്

അപർണ്ണ .എസ്.സുരേഷ് -ശാസ്ത്രീയസംഗീതം -ഒന്നാം സ്ഥാനം എ ഗ്രേഡ്

.അപർണ്ണ .എസ്.സുരേഷ് - ലളിതഗാനം -ഒന്നാം സ്ഥാനം എ ഗ്രേഡ്

2.മുഹമ്മദ് സഫ് വാൻ -മലയാളം പ്രസംഗം -ഒന്നാം സ്ഥാനം എ ഗ്രേഡ്

3.വിനായക് .വി.കെ -മിമിക്രി -ഒന്നാം സ്ഥാനം എ ഗ്രേഡ്

4.ഫർസാനാ സിയാദ് -ഹിന്ദി ഉപന്യാസം -ഒന്നാം സ്ഥാനം എ ഗ്രേഡ്

5.മിഥുൻ .ടി.എസ് -കാർട്ടൂൺ -ഒന്നാം സ്ഥാനം എ ഗ്രേഡ്

6.മുഹമ്മദ് ബാദുഷ -മാപ്പിളപ്പാട്ട് - മൂന്നാം സ്ഥാനം എ ഗ്രേഡ്

മുഹമ്മദ് ബാദുഷ -അറബി പദ്യംചൊല്ലൽ -മൂന്നാം സ്ഥാനം എ ഗ്രേഡ്

7.ഫർസാനാ സിയാദ് -ഇംഗ്ലീഷ് ഉപന്യാസം -മൂന്നാം സ്ഥാനം എ ഗ്രേഡ്

8.ഫൗസിയമോൾ കെ.കെ -മലയാളം ഉപന്യാസം -മൂന്നാം സ്ഥാനം എ ഗ്രേഡ്

9.ദേശഭക്തിഗാനം --മൂന്നാം സ്ഥാനം എ ഗ്രേഡ്

1.അപർണ്ണ .എസ്.സുരേഷ്

2.നമിത സജു

3.ആദിത്യാദേവ്

4.അഞ്ജന .എം.എസ്

5.നീരജ .ബി

6.സുനു.ചാക്കോ

7.അമൃത.ഷിബു

10.അഭിമന്യ.റെക്സോൺ -നാടോടിനൃത്തം എ ഗ്രേഡ്

11. മിഥുൻ .ടി.എസ് -ചിത്രരചന പെൻസിൽ എ ഗ്രേഡ്

12.സതി.സുവർണ്ണമോൾ -മോണോആക്ട് എ ഗ്രേഡ്

യു.പി.വിഭാഗം

1.ശ്രീലക്ഷമി.പി.ബി -കഥാരചന -രണ്ടാം സ്ഥാനം എ ഗ്രേഡ്

ശ്രീലക്ഷമി.പി.ബി -ചിത്രരചന പെൻസിൽ-രണ്ടാം സ്ഥാനം എ ഗ്രേഡ്

ശ്രീലക്ഷമി.പി.ബി -ജലച്ചായം -രണ്ടാം സ്ഥാനം എ ഗ്രേഡ്

2.സൗപർണ്ണിക സന്തോഷ് -മലയാളം പദ്യംചൊല്ലൽ -മൂന്നാം സ്ഥാനം എ ഗ്രേഡ്

3.അശ്വതി.പി.ആർ -നാടോടിനൃത്തം എ ഗ്രേഡ്

4.കഥാപ്രസംഗം എ ഗ്രേഡ്

1.അനശ്വര.സുരേഷ്

2.സാന്ദ്ര സുനിൽ

3.അരുണിമ സത്യൻ

4.അബിൻ .കെ.ബിനു

5.അബിൻ ബാബു

എൽ.പി.വിഭാഗം

1.അജയ് .വി.എസ് -കഥാകഥനം --മൂന്നാം സ്ഥാനം എ ഗ്രേഡ്

കോട്ടയംവെസ്റ്റ് ഉപജില്ല ഗണിതശാസ്ത്രമേള വിജയികൾ 2016 നവംബർ 7,8

എസ് എൻ ഡി പി എച്ച് എസ് എസ് കിളിരൂർ 69 പോയിന്റ് നേടി രണ്ടാം സ്ഥാനത്തിന് അർഹമായി


1രാഹുൽ രാജേഷ് - ജോമട്രിക്കൽ ചർട്ട് -മൂന്നാം സ്ഥാനം എ ഗ്രേഡ്

2ഗോപിക ലാൽ- അദർ ചർട്ട് -ഒന്നാം സ്ഥാനം എ ഗ്രേഡ്

3എെശ്വര്യ സന്തോഷ് -പ്യുവർ കൺസ് ട്രഷൻ --രണ്ടാം സ്ഥാനം എ ഗ്രേഡ്

4ആദിത്യ സജി - അപ്ലൈഡ് കൺസ് ട്രഷൻ - ഒന്നാം സ്ഥാനം എ ഗ്രേഡ്

5ആസ്മി ഷെരീഫ് - പസ്സിൽ - രണ്ടാം സ്ഥാനം എ ഗ്രേഡ്

6അ‍‍ഞ്ജലി സുഭാഷ്- ഗേയിംസ് - ഒന്നാം സ്ഥാനം എ ഗ്രേഡ്

7ശ്രീഹരി വി.എസ് - സിംഗിൾ പ്രോജക്ട് - ഒന്നാം സ്ഥാനം എ ഗ്രേഡ്

8മുഹമ്മദ് സഫ്വാൻ - ഗണിതക്വിസ്- മൂന്നാം സ്ഥാനം എ ഗ്രേഡ്

9വീണ പ്രതാപ് - നമ്പർ ചാർട്ട് ( യു.പി)- മൂന്നാം സ്ഥാനം എ ഗ്രേഡ്

കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ സാമൂഹ്യശാസ്ത്ര മേളാവിജയികൾ

അറ്റ്ലസ് നിർമ്മാണം - അലക്സ് വർഗീസ് -ഒന്നാംസ്ഥാനം

പ്രാദേശിക ചരിത്രരചന – ശ്വേതാവിനയൻ - രണ്ടാം സ്ഥാനം

പ്രസംഗമത്സരം - മുഹമ്മദ് സഫ് വാൻ -മൂന്നാം സ്ഥാനം

വിദ്യാരംഗം കലാസാഹിത്യവേദി

കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി

കോട്ടയം സി.എം.എസ് ഹൈസ്ക്കൂളിൽ വച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ വിദ്യാരംഗം ശില്പശാലയിൽ പങ്കെടുത്ത് സാഹിത്യമത്സരത്തിൽ വിജയികളായവർ

എച്ച്.എസ്.വിഭാഗം


കവിതാലാപനം - അപർണ്ണ .എസ്. സുരേഷ് -ഒന്നാംസ്ഥാനം

നാടൻപാട്ട് - അപർണ്ണ .എസ്. സുരേഷ് -ഒന്നാംസ്ഥാനം

പുസ്തകവിശകലനം -ഐശ്വര്യ സന്തോഷ് -ഒന്നാംസ്ഥാനം

യു. പി.വിഭാഗം

നാടൻപാട്ട് - മിസ്സിരിയ .എസ് -ഒന്നാംസ്ഥാനം

ചിത്രീകരണം -ശ്രീലക്ഷമി .പി.ബി -ഒന്നാംസ്ഥാനം

കവിതാലാപനം - സൗപർണ്ണികസന്തോഷ് - രണ്ടാം സ്ഥാനം

കോട്ടയം ജില്ല വിദ്യാരംഗം സാഹിത്യമത്സരവിജയികൾ

എച്ച്.എസ്.വിഭാഗം


കവിതാലാപനം - അപർണ്ണ .എസ്. സുരേഷ് - രണ്ടാം സ്ഥാനം

യു. പി.വിഭാഗം


ചിത്രീകരണം -ശ്രീലക്ഷമി .പി.ബി - രണ്ടാം സ്ഥാനം

ഉപന്യാസമത്സരം

ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസമത്സരത്തിൽജൂനിയർ വിഭാഗം അപർണ്ണ.എസ്.സുരേഷ് ജില്ലാാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സീനിയർ വിഭാഗം കുക്കു.ജേക്കബ്ബ് റണ്ണർ അപ്പ് ആയി.

ജൈവകൃഷിത്തോട്ടം


കേരളസർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ജൈവപച്ചക്കറിക്കൃഷിത്തോട്ടം നിർമ്മിച്ചു.കുമരകം കാർഷികഗവേഷണകേന്ദ്രത്തിൽ നിന്നാണ് ഇതിലേക്കാവശ്യമായ വിത്തിനങ്ങൾ ലഭിച്ചത് വിദ്യാലയാങ്കണത്തിലും പരിസരങ്ങളിലുമാണ് പച്ചക്കറികൃഷിത്തോട്ടംമനോഹരമായഒരുപൂന്തോട്ടവുംഇതിനോടനുബന്ധിച്ച്ഉണ്ട്.പ്രഥമാധ്യാപികയുടേയും, സഹപ്രവർത്തകരുടേയും ,വിദ്യാർത്ഥികളുടേയും, ആത്മാർത്ഥമായ പരിശ്രമത്താലും,പരിചരണത്താലും കൃഷിത്തോട്ടം പച്ചപിടിച്ച് വളരുന്നു.കുട്ടികളുടെ ഉച്ചഭക്ഷണത്തിനാവശ്യമായ ഭൂരിഭാഗംപച്ചക്കറികളും ഇവിടെനിന്ന് ലഭിക്കുന്നു.ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തേയും ഹരിതാഭമാക്കിതീർക്കുവാൻ കഴിഞ്ഞു.

കോട്ടയംവെസ്റ്റ് സബ്ബ് ജില്ലാ ഐറ്റി മേളയിലെ വിജയികര്ൾ

അജയ്.കെ.ഷാജി –- ഡിജിറ്റൽ.പെയിൻറിംഗ്-രണ്ടാംസ്ഥാനം -

അമലേന്ദു.സാബു – ഐറ്റി.ക്വിസ്സ് -രണ്ടാംസ്ഥാനം -

ഫൗസിയമോൾ.കെ.കെ– മലയാളം.ടൈപ്പിംഗ്-രണ്ടാംസ്ഥാനം–

കോട്ടയംവെസ്റ്റ് സബ്ബ് ജില്ലാ പ്രവൃത്തിപരിചയമേളയിൽ വിജയികളായവർ

യു.പി.വിഭാഗം

അഖിലേഷ്.ബിജു-ഒന്നാംസ്ഥാനം-ചിരട്ടകൊണ്ടുള്ള നിമ്മാണപ്രവർത്തനം

ശ്രീലക്ഷമി.പി.ബി-മൂന്നാം.സ്ഥാനം-ഫ്രേബിക്.പെയിൻറിംഗ്

എച്ച്.എസ്സ്.വിഭാഗം

അഖിൽവിനോദ് -മൂന്നാം.സ്ഥാനം-ഫ്രേബിക്.പെയിൻറിംഗ്

ഷീജമോൾ ഷിബു - മൂന്നാം.സ്ഥാനം-വേജിറ്റബിൾപ്രിൻറിംഗ്

കോട്ടയം റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയിലെ വിജയി

അഖിലേഷ്.ബിജു--മൂന്നാം.സ്ഥാനം -ചിരട്ടകൊണ്ടുള്ള നിർമ്മാണപ്രവർത്തനം

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം -പരിപാടിയുടെ റിപ്പോർട്ട്

27/01/2017 വെള്ളിയാഴ്ച രാവിലെ 11.00 ന് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായികിളിരൂർ എസ്.എൻ.ഡി.പി .ഹയർസെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് മാനേജർ,പി.ടി.എകമ്മറ്റിയംഗങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ,സാമൂഹികസാംസ്ക്കാരികരംഗത്തെ പ്രമുഖർ തുടങ്ങി എഴുപത്തിയ‍ഞ്ചോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.സുഭഗ.പി.ആർ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുത്തു.തുടർന്ന് വിദ്യാഭ്യാസരംഗത്തിന്റെ ഭൗതിക,അക്കാദമിക,സാംസ്ക്കാരിക ഘടകങ്ങൾ കാലത്തിനനുസരിച്ച് മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവർക്കും ബോധമുണ്ടാകേണ്ടതാണെന്നും അതിനായി എല്ലാവരുടേയും സഹകരണം ഉണ്ടാകേണ്ടതാണെന്നും ഹെഡ്മിസ്ട്രസ്സ് പറഞ്ഞു.വിദ്യാലയത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും ഏകമനസ്സോടെ പ്രവർത്തിക്കും എന്ന് ഐക്യകണ്ഠേന തീരുമാനിച്ചുകൊണ്ട് യോഗം 11.30 ന് അവസാനിച്ചു.

02/04/2018 മുതൽ 05/04/2018 വരെ സ്ക്കൂളിൽ വച്ച് വസന്തം എന്ന പേരിൽ ഒരു അവധിക്കാലക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത ക്യാമ്പിൽ നാടകപരിശീലനം,നാടൻപാട്ട് പരിശീലനം,യോഗപരീലനം, ചിത്രരചനാപരിശീലനം എന്നിവ പ്രഗത്ഭരുടെ നേതൃത്വത്തിൽ നടന്നു.വെള്ളിയാഴ്ച (05/04/2018)കാഞ്ഞിരം മലരിക്കൽ പ്രദേശത്ത് നടത്തിയ മികവുത്സത്തോടെ ക്യാമ്പ് സമാപിച്ചു.""

2018 അധ്യയനവർഷം ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ സ്ക്കൂളിൽ ആചരിക്കുന്നു.ജൂൺ19 വായനദിനം കുട്ടികൾക്ക് ലൈബ്രറി പുസ്തകം നൽകി സ്ക്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു.ഒരാഴ്ചക്കാലം വിവിധമത്സരങ്ങൾ നടന്നു.കോട്ടയം എൻ.ബി.എസ് പുസ്തകപ്രസിദ്ധീകരണശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയപുസ്തകപ്രദർശനത്തോടെ വായനദിനം സമാപിച്ചു..ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനം കോട്ടയം ഡിസ്ട്രിക്ട് എക്സൈസ്ഓഫീസർ സതീഷ്സാറിന്റെ മയക്കുമരുന്ന് വിരുദ്ധബോധവത്ക്കരണക്ലാസോടെ ആചരിച്ചു.ഹിരോഷിമനാഗസാക്കിദിനം,യുദ്ധവിരുദ്ധദിനം എന്നി ദിനങ്ങൾ വിവിധമത്സരങ്ങളോടെ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.04/08/2018 ശനിയാഴ്ച ലിറ്റിൽകൈറ്റ്ക്ലബ്ബിന്റെ സ്ക്കൂൾതലയൂണിറ്റിന്റെ ഏകദിനക്യാമ്പ് നടന്നു."" 2019-2020 ജൂൺ ആറാംതീയതി പ്രവേശനോത്സവം വാദ്യമേള അകമ്പടിയോടെ ആണ് നടത്തിയത്.തുടർന്ന് പുതിയ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രസ്സ് സന്ദേശം നൽകി.ജൂൺ19 വായനദിനം ഹെഡ്മിസ്ട്രസ്സ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓരോദിവസവും വിവിധസാഹിത്യ മത്സരങ്ങൾ നടത്തി.25,26 തീയതികളിൽ കോട്ടയം എൻ.ബി.എസിന്റെ ആഭിമുഖ്യത്തിൽപുസ്തകപ്രദർശനം നടന്നു.ജൂൺ 21 യോഗാദിനം സ്ക്കൂൾ ആഡിറ്റോറിയത്തിൽ യോഗാപരിശീലനത്തിലൂടെ നടത്തപ്പെട്ടു. ജൂൺ23 ശനിയാഴ്ട ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഹെഡ്മിസ്ട്രസ്സ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഏകദിന ക്യാമ്പ് നടന്നു.2019 സെപ്തംബർ രണ്ടാം തീയതി ഓണാഘോഷം നടന്നു.പത്തുമണിക്ക് ഹെഡ് മിസ്ട്രസ്സ് റീനടീച്ചർ ഓണസന്ദേശം നൽകി.തുടർന്ന് ഡിജിറ്റൽപൂക്കളനിർമ്മാണം നടന്നു.ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾഉത്സാഹത്തോടെ പൂക്കളനിർമ്മാണത്തിൽ പങ്കാളികളായി ഉച്ചയ്ക്കുശേഷം സ്നേഹസമ്മാനവുമായി അധ്യാപകരുംകുട്ടികളും ഗൃഹസന്ദർശനം നടത്തി.