ജിയുപിഎസ് അരയി/ചരിത്രം

12:45, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12335 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിവംഗതരായ കെ.കരുണാകര സ്വാമി, സഖാവ് കുഞ്ഞിരാമൻ, വട്ടത്തോട് മുഹമ്മദ് ഹാജി, കരിയിൽ കുഞ്ഞിരാമൻ, മണക്കാട്ട് പൊക്കൻ എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലമായി കാഞ്ഞങ്ങാട് നഗരസഭയിലെ ഇരുപതാം വാർഡിൽ പെട്ട പാലക്കാലിൽ 1946 മാർച്ച് അഞ്ചാം തീയതി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.1990 ൽ യു.പി. ആയി ഉയർത്തി. മുന്നൂറിലധികം കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയവും നാടും തമ്മിലുള്ള ബന്ധം കുറഞ്ഞു വന്നു കുട്ടികളുടെ എണ്ണം കുറഞ്ഞ് വിദ്യാലയം അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തി. 2014ൽ ആരംഭിച്ച "അരയി: ഒരുമയുടെ തിരുമധുരം "പരിപാടിയിലൂടെ വിദ്യാലയ വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിച്ചു.2014 മുതൽനിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തി. മികവുത്സവത്തിൽ സംസ്ഥാന തല അംഗീകാരം, സ്ക്കൂൾ പച്ചക്കറികൃഷിയിൽ ജില്ലാതല ത്തിൽ പുരസ്ക്കാരം, സബ്ജില്ലാ,ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്, സ്ക്കുൾ ബ്ലോഗിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം, സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കുള്ള പി.എൻ.പണിക്കർ പുരസ്ക്കാരം, ശാസ്ത്ര പ്രവൃത്തി പരിചയ-സാമൂഹ്യശാസ്ത്ര മേളകളിൽ സബ്ജില്ലാ ജില്ലാ തലങ്ങളിൽ അംഗീകാരം, പുതുതായി പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. കുട്ടികളുടെ എണ്ണം ഇരട്ടിയിലധികം വർധിച്ച് 230 ആയി. കാഞ്ഞങ്ങാട് നഗരസഭ അഞ്ചു വർഷം കൊണ്ട് വിദ്യാലയത്തെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.

"https://schoolwiki.in/index.php?title=ജിയുപിഎസ്_അരയി/ചരിത്രം&oldid=1288155" എന്ന താളിൽനിന്ന് ശേഖരിച്ചത്