സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലാണ് നിലവിൽ അധ്യയനം നടക്കുന്നത്.2006 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. സുരക്ഷിതമായ സ്കൂൾ കെട്ടിടമാണ് നിലവിലുള്ളത്. വിവിധ വർഷങ്ങളിലായി സ്കൂൾ മോടിപിടിപ്പിക്കലും നടത്തിയിട്ടുണ്ട്. മലയാളമാണ് പഠനമാധ്യമം. ടൗൺ ഏരിയായിൽ നിന്നും മാറിയാണെങ്കിലും സഞ്ചാരയോഗ്യമായ റോഡുകൾ സ്കൂളിലേക്ക് ഉണ്ട്. സ്കൂൾ ബസ്‌ സൗകര്യവും ലഭ്യമാണ്. പ്രബോധനത്തിനായി വിശാലമായ 5 ക്ലാസ്സ്‌റൂമുകൾ സജീകരിച്ചിട്ടുണ്ട്. ഇതര അധ്യാപന പ്രവർത്തങ്ങൾക്കായി മറ്റ് രണ്ടു മുറികളും ഉണ്ട്. വൈദ്യുതി, ലാൻഡ്‍ഫോൺ കണക്ഷനുകൾ ഉണ്ട്. കിണറാണ് കുടിവെള്ള സ്രോതസ്സ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് ടോയ്‌ലെറ്റുകൾ വീതമുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. സ്കൂൾ ലൈബ്രറിയിൽ 469 പുസ്തകങ്ങളുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ്സിലേക്ക് പ്രവേശിക്കാൻ റാമ്പുകളും ഉണ്ട്. രണ്ട് ലാപ്ടോപ്, രണ്ട് കമ്പ്യൂട്ടർ, പ്രൊജക്ടർ, സ്‌പീക്കർ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാണ് ഗണിതം, ഇംഗ്ലീഷ്, സയൻസ്, വിദ്യാരംഗം ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയും സജീവമാണ്.