വെളിയനാട് എൽ പി ജി എസ്/ചരിത്രം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽപാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912 ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്.