എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഞ്ചാക്ഷരങ്ങളാണ് പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ് പുരാതന സംസ്കാരങ്ങൾ രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ പങ്ക് അവകാശപ്പെടാം .