ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/വൊക്കേഷണൽ ഹയർസെക്കന്ററി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂൾ സമുച്ചയത്തിലാ ണ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. നാല് എൻജിനീയറിങ് കോഴ്സുകളാണ് ഇവിടെ ഉള്ളത്.

നാലു കോഴ്സുകൾ താഴെ പറയുന്നവയാണ്.

1) ഫോർ വീലർ സർവീസ് ടെക്‌നിഷ്യൻ (ഓട്ടോമൊബൈൽ സെക്ടർ )

2) ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ (ടെലികോം സെക്ടർ )

3) ഫീൽഡ് ടെക്‌നിഷ്യൻ കമ്പ്യൂട്ടിങ് ആൻഡ് പെരിഫെറൽസ് (ഇലക്ട്രോണിക്സ് സെക്ടർ )

4) വെബ് ഡവലപ്പർ (IT/ITES സെക്ടർ )

ഹയർ സെക്കന്ററി സര്ടിഫിക്കറ്റിനോടൊപ്പം ദേശീയ/അന്തർദേശീയ അംഗീകാരമുള്ള നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്‌.ക്യൂ.എഫ്) സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് പഠന ശേഷം ലഭിക്കുന്നു. ഹയർ സെക്കൻഡറി തലത്തിൽ അക്കാദമിക് വിഷയങ്ങൾക്കൊപ്പം തൊഴിൽ നൈപുണ്യവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി പ്രാവർത്തികമാക്കിയത്. ഇത് പ്രകാരം വി എച്ച് എസ് ഇ സ്‌കൂളുകളിൽ നടത്തുന്ന വൊക്കേഷണൽ കോഴ്സുകൾ എൻ എസ് ക്യു എഫ് അധിഷ്ഠിത പാഠ്യപദ്ധതിക്കനുസൃതമായ കോഴ്സുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും ഈ കോഴ്സുകൾ സഹായിക്കുന്നു.