ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (അംഗീകാങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക്' എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്

എസ്.സി. ഇ. ആർ. ടി. യുടെ അംഗീകാരം

2019-20 അധ്യയന വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ 34 വിദ്യാലയങ്ങളിലൊന്നായി നമ്മുടെ സ്കൂളിനെ എസ്.സി. ഇ. ആർ. ടി തെരഞ്ഞടുത്തു. സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളെപ്പറ്റി എസ്.സി. ഇ. ആർ. ടി ഡോക്ക്യുമെന്ററി തയ്യാറാക്കി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് അധ്യാപകരും പി.റ്റി.എ അംഗങ്ങളും ചേർന്ന് അനുമോദനപത്രം ഏറ്റുവാങ്ങി.