സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്

Schoolwiki സംരംഭത്തിൽ നിന്ന്



പേര്=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്

സ്ഥലപ്പേര്=കടമ്പനാട്

വിദ്യാഭ്യാസ ജില്ല=പതനംതിട്ട

റവന്യൂ ജില്ല=പതനംതിട്ട

സ്കൂള്‍ കോഡ്=38102

സ്ഥാപിതദിവസം=19|

സ്ഥാപിതമാസം=05

സ്ഥാപിതവര്‍ഷം=1948

സ്കൂള്‍ വിലാസം=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്

പിന്‍ കോഡ്=691552

സ്കൂള്‍ ഫോണ്‍-04734283981

സ്കൂള്‍ ഇമെയില്‍=kadampanadstthomas@gmail.com

സ്കൂള്‍ വെബ് സൈറ്റ്=|

ഉപ ജില്ല=അടൂര്‍|

എയ്ഡഡ് / അംഗീകൃതം --Aidedഭരണം വിഭാഗം‍‌ഐയ്ദ്ദ്ദ്


സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

വിദ്യാര്‍ത്ഥികളുടെ എണ്ണം=834 

പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=HEADMASTER MOHAN . V. GEORGE

പി.ടി.ഏ. പ്രസിഡണ്ട്=Fr PHILIPOSE DANIEL

അന്ണ്‍ക്ദ്ദ്=453

പെൺകുട്ടികളുടെ എണ്ണം=381സല്‍

ചരിത്രം

കടമ്പനാടിന്‍റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയില്‍ 1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍.

           അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോള്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് 1991 ല്‍ സ്കൂളിന്റ്  മാനേജര്‍ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്  തിരുമേനി കാലം ചെയ്തതതിനെ തുടര്‍ന്ന് അഭി. സഖറിയ  മാര്‍ അന്‍നിയോസ് സ്കൂളിന്റ്  മാനേജറായി പ്രവര്‍ത്തിച്ചുവരുന്നു. 
          പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2010 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 91% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. 
         പത്തനംതിട്ട ജില്ലാ കായിക മേളയില്‍  ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. 
          2010 -2011 അദ്ധ്യായന വര്‍ഷം 23 ഡിവിഷനുകളിലായി 877 കുട്ടികള്‍  ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി ശ്രീ. മോഹന്‍ വി. ജോര്‍ജ്ജ് പ്രവര്‍ത്തിക്കുന്നു. റവ. ഫിലിപ്പോസ് ഡാനിയേല്‍ പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു. 
          ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്..
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19.05.1948 - 31.05.1964 T.G.Thomas
01.06.1964- 15. 06 1967 V.T.Abraham
16. 06 1967-30.04.1985 Rev. Fr. K.J. Jonah
01. 05 1985- 04 01 1988 T.M. George
05.01 1988-31.03 1991 P.K.Philip
01. 04. 90 - 31. 03. 1191 Y.Achiaamma
01. 04. 90 - 31..03.92 V. P. Ponnamma
01.04.92 - 30.04.96 C. Ammal Kutty
01.05.96 - 31.03.98 E. Elizabeth
01.04.98. - 31.03.2001 C. O. Saramma
01.04.2001 - 31.05.2001 Amminikutty George
01.06.2001 - 31.03.2006 Annamma T. John
01.04.2006 - Mohan V. George

വഴികാട്ടി

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )