സ്കൂൾവിക്കി പഠനശിബിരം - കണ്ണൂർ

പഠനശിബിരം-2
തീയ്യതി: 2021 ഡിസംബർ 27, 28 തിങ്കൾ , ചൊവ്വ,
സമയം: 10.00 AM മുതൽ 4.00 PM വരെ
സ്ഥലം: കൈറ്റ് ജില്ലാ കേന്ദ്രം, കണ്ണൂർ

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് കണ്ണൂർ.
പങ്കെടുക്കുന്നവർ
കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരും സംസ്ഥാനത്തെ വിവിധ ഉപജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ഉപയോക്താക്കളുമാണ് പങ്കാളികൾ.