ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 2 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)


ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്
പ്രമാണം:9805-school.JPG
വിലാസം
കാലിക്കറ്റ്‌ യുനിവേർസിറ്റി

കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ,
മലപ്പുറം
,
673635
സ്ഥാപിതം1989
വിവരങ്ങൾ
ഫോൺ04942 401211
ഇമെയിൽglpscuc@gmail.com
കോഡുകൾ
സ്കൂൾ കോഡ്19805 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ സാലിം കെ
അവസാനം തിരുത്തിയത്
02-12-2020Mohammedrafi



മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേർസിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ജി..എൽ.പി സ്‌കൂൾ സി.യു. കാമ്പസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ൻ വളരെഅധികംകഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തിൽ 1989 നവംബറിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ൻ സർവകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർകാരിൽ നിന്ൻ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികൾ സ്കീൻ വെച്ച് തിരിച്ചത്.ഫർണ്ണിച്ചറുകൾ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബർ 16 ഒരേക്കർ സ്ഥലം സർവകലാശാലയിൽ നിന്നും സ്കൂളിനായി വിട്ടുകിട്ടി.അതെ വർഷം തന്നെ പിടിഎ യുടെ സഹായത്താൽ രണ്ടു ക്ലാസ്സ്‌ റൂമുകൾ നിർമ്മിച്ചു.2000-2001ൽ ഡിപിഇപി ഫണ്ടിൽ നിന്ൻ രണ്ടു ക്ലാസ്സ്‌ റൂമുകളും എസ്എസ്എ ഫുണ്ടിൽ നിന്നും 2004 ൽ 4 ക്ലസ്സ് റൂമുകളും 2005 ൽ എംജിപി ഫുണ്ടിൽ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും ചുറ്റുമതിൽ മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വർഷം തന്നെ ജില്ല പഞ്ചായത്തിൻറെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളിൽ}നവീകരണവും നടന്നു. 2010-11 വർഷത്തിൽ എസ്എസ്എ പദ്ധതി പ്രകാരം 4 ക്ലാസ്സ്‌ റൂമും കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങൾ ഒരുങ്ങി. വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കൽ, ചേലേമ്പ്ര, മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന് 27 വർഷങളയി വളർച്ചയുടെ പടവുകൾ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സർവകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15 ഡിവിഷനുകളിലായി 500 -ൽപരം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ 1990-91 മുതൽ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവർത്തി പരിചയ മേളകൾ വിജ്ഞാന പരിക്ഷകൾ എന്നിവയിൽ മികച്ച വിജയങ്ങൾ നേടിവരുന്നു. 2 അറബി അധ്യാപകരുൾപ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

വഴികാട്ടി

{{#multimaps: 11.131127,75.8932683 | width=600px | zoom=16 }}

|- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റർ.)
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക്‌ റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.