ഉള്ളടക്കത്തിലേക്ക് പോവുക

ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/cont.....

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ലാബ് : പരീക്ഷണ നിരീകിഷണങ്ങളിലൂടെ അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അതു പൂർണ്ണതയിൽ എത്തുന്നത്. ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ ശാസ്ത്ര സത്യങ്ങൾ സയൻസ് ലാബിലെ ഫലപ്രദമായ ഉപയോഗം വഴി കുട്ടികൾ നേരിട്ടു കണ്ട് അനുഭവിച്ച് മനസ്സിലാക്കുന്നു. ലഘു പരീക്ഷണങ്ങൾ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്വയം ചെയ്യുന്നു. സാമൂഹ്യ ശാസ്ത്ര ലാബ് : സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വിവിധ തരം മാപ്പുകൾ ഗ്ലോബ് സൌരയൂഥ മാതൃകകൾ വിവിധ തരം മോഡൽ വർക്കിംഗ് മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഗണിത ലാബ് : ഗണിത പഠനം ലളിതമാക്കാൻ സ്കൂളിലെ ഗണിത ലാബ് സഹായിക്കുന്നു. ജാമിതീയരൂപങ്ങൾ വിവിധ തരം പാറ്റേണുകൾ ഗണിത പഠനത്തിനായി ഉപയോഗിക്കുന്നു. പ്രവൃത്തിപരിചയ ലാബ് : സ്വയം തൊഴിൽ പരിശീലനം നടത്തുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവുകൾ മനസ്സിലാക്കി അനുസൃതമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പ്രവർത്തിപരിചയ ലാബ് സഹായിക്കുന്നു. വിവിധ വിഷയങ്ങൾ ആവശ്യമായ പഠനോപകരണങ്ങൾ പ്രവർത്തി പരിചയ ലാബിലൂടെ കുറഞ്ഞ ചെലവിൽ കുട്ടികൾ സ്വയം നിർമിക്കുന്നു.