ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/കൂടുതൽ അറിയാൻ...

Schoolwiki സംരംഭത്തിൽ നിന്ന്

കരാട്ടെ

കരാട്ടെ യോഗ : ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദങ്ങളിൽ ഒന്നും തന്നെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല സമൂഹത്തിലെ ന്യൂനപക്ഷത്തിന് മാത്രമായി വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതപ്പെടുത്തുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമാണ് ഇവിടെ ഉണ്ടായിരുന്നത് ഈ കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറിലെ പെൺകുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ വേണ്ടി ഇംഗ്ലണ്ട് കാര്യങ്ങളായ രണ്ട് വനിതകൾ തിരുവല്ലയിൽ വന്നത് അവർ കൈക്കൊണ്ട ഈ തീരുമാനം സ്ത്രീശാക്തീകരണ ഈ രംഗത്ത് ഒരു വലിയ മുന്നേറ്റമായിരുന്നു ശാരീരികവും മാനസികവുമായ പോരാട്ട മുറകൾ സ്വായത്തമാക്കുന്ന കലയാണ് കരാട്ടെ. ശരീരം തന്നെ ആയുധമാക്കുന്നതു കൊണ്ട് ഈ കലയെ കരാത്തെ എന്ന് വിളിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം , ജീവിതത്തിൽ അച്ചടക്കം പുലർത്തേണ്ടതിന്റെ ആവശ്യവും മനസ്സിലാക്കി അവർക്കായി കരാട്ടേ പരിശീലനം സ്കൂളിൽ നൽകുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ കരാട്ടെ പരിശീലനം നൽകി വരുന്നുണ്ട്. ഏകദേശം 100 കുട്ടികൾ കരാട്ടെ പരിശീലനം നേടുന്നുണ്ട് .എല്ലാ വെള്ളിയാഴ്ച ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്ന . വർഷാവസാനത്തിൽ ഗ്രേഡിങ്ങ് ടെസ്റ്റ് നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകുന്ന .ഒരു കുട്ടി പന്ത്രണ്ടാം ക്ലാസ് കഴിയുന്നതോടൊപ്പം ബ്ലാക്ക് ബെൽറ്റ് നേടുന്നതിന് സാധിക്കും. പത്തുവർഷമായി സ്കൂളിൽ കരാട്ടെ പരിശീലനം കുട്ടികൾക്കായി നൽകി വരുന്നു.

യോഗ

ആർഷഭാരതത്തിന്റെ അമൂല്യ സംഭാവനയാണ് യോഗ . ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേർച്ച ആണ് യോഗ. മനുഷ്യരെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ഉദ്ദേശം. തിക്കുംതിരക്കും.. മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികലോകത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ യോഗയ്ക്ക് കഴിയും .ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ ലക്ഷ്യം.

ഒരു വ്യക്തിയുടെ സമഗ്രമായ പൂർണ്ണതയാണ് യോഗ പ്രദാനം നൽകുന്നത്. ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ രോഗത്തെ ചെറുത്തു നിർത്താനും രോഗപ്രതിരോധശേഷി നേടുന്നതിനും യോഗ പരിശീലനത്തിലൂടെ കുട്ടികൾക്ക് സാധിക്കും. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ഓർമശക്തി വർധിപ്പിക്കാനും ഊർജ്ജസ്വലത പ്രദാനം ചെയ്യാനും യോഗയേക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ല.

അതുകൊണ്ടുതന്നെ ഞങ്ങൾ കുട്ടികൾക്ക് യോഗ പരിശീലനം നൽകിവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്നത് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ യോഗ പരിശീലനം നൽകുന്നു.