ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/വിദ്യാരംഗം-17
വിദ്യാരംഗം - റിപ്പോർട്ട് 2020-21
കോയിപ്രം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ 2020ജൂൺ മാസം ആദ്യ വാരം തന്നെ ആരംഭിച്ചു .സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ക്ലബിൽ അംഗങ്ങളാണ്. കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുന്നു.മഹാമാരി കുട്ടികളിൽ സൃഷ്ടിച്ച മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ അവരെ സർഗാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.
സ്കൂൾ വിക്കിയിലെ " അക്ഷരവൃക്ഷം''
സർഗാത്മക പ്രവർത്തനത്തിൽ നമ്മുടെ കുട്ടികളുടെ സൃഷ്ടികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനദിനവും വായന വാരാചരണവും ഓൺലൈൻ സാങ്കേതിക വിദ്യയുടെ പരിമിതിയിൽ നിന്നു കൊണ്ട് ഉചിതമായി ആചരിച്ചു. വായന മത്സരം, സാഹിത്യ ക്വിസ് ,വായനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ സൃഷ്ടികൾ സമാഹരിച്ച് പതിപ്പുകൾ ഓൺ ലൈൻ പതിപ്പായി പ്രസിദ്ധീകരിച്ചു. മഹാമാരിക്കാലത്തെ ഓണാഘോഷം കുട്ടികൾ ഒരിക്കലും മറക്കില്ല .ഗൂഗിൾ മീറ്റ് വഴി രക്ഷിതാക്കളും കുട്ടികളും ആഘോഷത്തിൽ പങ്കാളികളായി.
സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ കുട്ടികളും അധ്യാപകരും പരസ്പരം കണ്ടപ്പോൾ അത് മഹാമാരിക്കാലത്തെ ഓണസമ്മാനമായി മാറി. പാട്ടും ആട്ടവും കളികളുമായി ഓണക്കോടികളുമണിഞ്ഞ് കുട്ടികൾ പുതിയ കാലത്തിൻ്റെ ഓണത്തെ വരവേറ്റു. കുട്ടികൾ തയ്യാറാക്കിയ ഓണ വിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓണപ്പതിപ്പ് ഈ കോവിഡ് കാലത്തെ മറ്റൊരു അടയാളപ്പെടുത്തലായി.
നവംമ്പർ 1 കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് , പ്രസംഗം , കേരളീയ വേഷവിധാനത്തോടെയുള്ള ഫോട്ടോ എന്നീ ഇനങ്ങളിൽ മത്സരം നടത്തി. കുട്ടികളിൽ നിന്നും ലഭിച്ച സൃഷ്ടികൾ സമാഹരിച്ച് ''ഇതളുകൾ " എന്ന പേരിൽ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചു.
കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി ആഴ്ചതോറും ഒരു മണിക്കൂർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുളള പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ മാസം മുതൽ നടപ്പാക്കുന്നതാണ് .കോവിഡ് മഹാമാരി നമ്മുടെ നാടിനെയാകെ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും നവ മുകുളങ്ങൾ വിടർത്തുന്നതിനും അവരെ മാനവികതയുടെ വക്താക്കളാക്കി വളർത്തിയെടുക്കാനും നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്..