സഹായം Reading Problems? Click here


ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിദ്യാരംഗം

കോയിപ്പുറം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ് .ശ്രീ.ജി.മനോജ് കുമാർ സ്കൂൾ തല കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ് ജില്ലാ - ജില്ലാതല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ വിജയികളാകുന്നുണ്ട്. 2019-20 അധ്യയന വർഷത്തിൽ സബ് ജില്ലാതല മത്സരങ്ങളിൽ നാടൻ പാട്ടിൽ (HS) വിഭാഗത്തിൽ അനന്തു എസ് ,അഭിനയത്തിൽ (HS) ആരോമൽ സന്തോഷ് ,(UP) നിമിഷ സിംഗ് ,ഉപന്യാസ രചന (HS) യിൽ ബിജിത ബിനീഷ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.വിദ്യാരംഗം ജില്ലാതല മത്സരത്തിൽ അനന്തു എസ്, ആരോമൽ സന്തോഷ് ,ബിജിതബിനീഷ് എന്നീ കുട്ടികൾ എ ഗ്രേഡ് നേടി.

തിരുവല്ലാതാലൂക്ക് തല ലൈബ്രറി കൗൺസിൽ വായനദിന മത്സരങ്ങളിൽ അമ്പാടി സന്തോഷ്  വിജയിച്ചു.കൈയെഴുത്തു മാസിക ,ദിനാചരണ പതിപ്പുകൾ എന്നിവ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി.


കോയിപ്രം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2020-21 അധ്യയന വർഷത്തിലെ പ്രവ‍ർത്തനങ്ങൾ ജൂൺ മാസം ആദ്യ വാരം തന്നെ ആരംഭിച്ചു .സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ക്ലബിൽ അംഗങ്ങളാണ്. കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുന്നു.മഹാമാരി കുട്ടികളിൽ സൃഷ്ടിച്ച മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ അവരെ സർഗാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. സ്കൂൾ വിക്കിയിലെ " അക്ഷരവൃക്ഷം''സർഗാത്മക പ്രവർത്തനത്തിൽ നമ്മുടെ കുട്ടികളുടെ സൃഷ്ടികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

വായനദിനവും വായന വാരാചരണവും ഓൺലൈൻ സാങ്കേതിക വിദ്യയുടെ പരിമിതിയിൽ നിന്നു കൊണ്ട് ഉചിതമായി ആചരിച്ചു. വായന മത്സരം, സാഹിത്യ ക്വിസ് ,വായനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ സൃഷ്ടികൾ സമാഹരിച്ച് പതിപ്പുകൾ ഓൺ ലൈൻ പതിപ്പായി പ്രസിദ്ധീകരിച്ചു. മഹാമാരിക്കാലത്തെ ഓണാഘോഷം കുട്ടികൾ ഒരിക്കലും മറക്കില്ല .ഗൂഗിൾ മീറ്റ് വഴി രക്ഷിതാക്കളും കുട്ടികളും ആഘോഷത്തിൽ പങ്കാളികളായി.

സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ കുട്ടികളും അധ്യാപകരും പരസ്പരം കണ്ടപ്പോൾ അത് മഹാമാരിക്കാലത്തെ ഓണസമ്മാനമായി മാറി. പാട്ടും ആട്ടവും കളികളുമായി ഓണക്കോടികളുമണിഞ്ഞ് കുട്ടികൾ പുതിയ കാലത്തിൻ്റെ ഓണത്തെ വരവേറ്റു. കുട്ടികൾ തയ്യാറാക്കിയ ഓണ വിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓണപ്പതിപ്പ് ഈ കോവിഡ് കാലത്തെ മറ്റൊരു അടയാളപ്പെടുത്തലായി.

നവംമ്പർ 1 കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് , പ്രസംഗം , കേരളീയ വേഷവിധാനത്തോടെയുള്ള ഫോട്ടോ എന്നീ ഇനങ്ങളിൽ മത്സരം നടത്തി. കുട്ടികളിൽ നിന്നും ലഭിച്ച സൃഷ്ടികൾ സമാഹരിച്ച് ''ഇതളുകൾ " എന്ന പേരിൽ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചു.

കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി ആഴ്ചതോറും ഒരു മണിക്കൂർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുളള പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ മാസം മുതൽ നടപ്പാക്കുന്നതാണ് .കോവിഡ് മഹാമാരി നമ്മുടെ നാടിനെയാകെ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും നവ മുകുളങ്ങൾ വിടർത്തുന്നതിനും  അവരെ മാനവികതയുടെ വക്താക്കളാക്കി വളർത്തിയെടുക്കാനും നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്..