Schoolwiki സംരംഭത്തിൽ നിന്ന്
16:12, 18 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ)



ബണ്ണെ = വെറുതെ
ബത്ത് = താറാവ്
ബനം = വനം
ബനം കരയല്‍ = വനത്തില്‍ നിന്നുള്ള കാറ്റിന്റെ ചൂളം വിളി, ചീവീടിന്റെ കരച്ചില്‍,സന്ധ്യാസമയത്ത് ഭയവും ഗൃഹാതുരത്വവും ഉണര്‍ത്തുന്ന ശബ്ദം
ബല്ല = മുള്‍ച്ചെടിയോടുകൂടിയ വള്ളിപ്പടര്‍പ്പ്
ബല്ത് = വലുത്
ബള്ളം = വെള്ളം
ബള്‍ക്ക് = വിളക്ക്, ഉത്സവം
ബര്‍ട്ട് = വരട്ടെ
ബടായി = പൊങ്ങച്ചം
ബറ = വിറയല്‍
ബട്ടട്ടാ = ഉരുളക്കിഴങ്ങ്
ബറ്റില = വെറ്റില
ബജാറ് = പട്ടണം
ബപ്പങ്കായി = പപ്പായ
ബത്തക്ക = തണ്ണിമത്തന്‍
ബനീങ്ങ = വഴുതന
ബരാം = വരാം
ബയറ് = വയറ്
ബടി = വടി
ബരംബ് = വരംബ്
ബള = വള
ബള്ളി = വള്ളി
ബണ്ടി = വണ്ടി
ബണ്ണാംബല = ചിലന്തിവല
ബംബന്‍ = പണക്കാരന്‍, മിടുക്കന്‍
ബായക്ക = വാഴപ്പഴം
ബാത്ത്കോയി = താറാവ്
ബായി = വായ
ബാതില് = വാതില്‍
ബാതല്‍ = വവ്വാല്‍
ബാറാ = വാടാ
ബായ = വാഴ
ബാ = വാ
ബിമാനം = വിമാനം
ബിസ്യം = സംസാരം
ബെര്ത്തം = അസുഖം
ബെറ് = വിറക്
ബെളി = വെളിച്ചം
ബെണ്ടക്കായ് = വെണ്ടയ്ക്ക
ബെള്ളരിക്ക = വെള്ളരിക്ക
ബെല്ലം = ശര്‍ക്കര
ബെടി = വെടി
ബെറ്തെ = വെറുതെ
ബെര്ച്ചല്‍ = കവുങ്ങിന്റെ റീപ്പ്
ബെര്ന്ന് = വരുന്നു
ബെയ്ക്ക = സദ്യ
ബേര്‍പ്പ് = വിയര്‍പ്പ്
ബേജാറ് = സങ്കടം
ബേലി = വേലി
ബേഗം = വേഗം
ബൈ = വഴി
ബൊമ്മ = കളിപ്പാട്ടം
ബ്ണു = വീണു
ബേണ്ട = വേണ്ട
ബൗസ് = ഐശ്വര്യം

"https://schoolwiki.in/index.php?title=ബ&oldid=105195" എന്ന താളിൽനിന്ന് ശേഖരിച്ചത്