ജി യു പി സ്കൂൾ പത്തപ്പിരിയം

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 15 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschoolpathappiriyam (സംവാദം | സംഭാവനകൾ)
ജി യു പി സ്കൂൾ പത്തപ്പിരിയം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1916
സ്കൂള്‍ കോഡ് 18512
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം മലപ്പുറം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676123
സ്കൂള്‍ ഫോണ്‍ 04832704604
സ്കൂള്‍ ഇമെയില്‍ schoolpathappiriyam@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gupspathappiriyam.blogspot.com
ഉപ ജില്ല മലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 420
പെണ്‍ കുട്ടികളുടെ എണ്ണം 427
വിദ്യാര്‍ത്ഥികളുടെ എണ്ണം 847
അദ്ധ്യാപകരുടെ എണ്ണം 28
പ്രധാന അദ്ധ്യാപകന്‍ ഉണ്ണിക്രഷ്ണന്‍
പി.ടി.ഏ. പ്രസിഡണ്ട് പി സുലൈമാന്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 10/ 2010 ന് Gupschoolpathappiriyam
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ എടവണ്ണ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1925 ഒക്ടോബര്‍ 23ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളില്‍ നിന്നായി 101 കുട്ടികളും 1 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 850 കുട്ടികള്‍ പഠിക്കുന്നു. UP യില്‍ ഓരോ English medium class കള്‍ 2009-10 വര്‍ഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍ എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് വിപുലമായ ജലവിതരണ സംവിധാനം. ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന ഭാഷകളില്‍ പ്രാര്‍ത്ഥന Mon – Malayalam Tue – English Wed – Hindi THU – Urdu Fri – Arabic/ Sanskrit മുഴുവന്‍ കുട്ടികള്‍ക്കും ഗൃഹാന്തരീക്ഷത്തോടെ ഉച്ചഭക്ഷണം 50000 രൂപക്ക് CA കരീമിന്റെSponsership ഓടെ 900 പ്ലൈറ്റുകള്‍ 20 ക്ലാസ്സ് മുറികളില്‍ 60000 രൂപ പ്രാദേശികമായി സമാഹരിച്ച് പ്ലൈറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ എല്ലാ ദിവസവും സാമ്പാര്‍ ,ചോറ്, ഉപ്പേരി ഉച്ചഭക്ഷണം കുട്ടികള്‍ക്ക് അവരുടെ ക്ലാസ്സുകളില്‍ വിതരണം ച്ചെയ്യുന്നു. 5 ലക്ഷം രൂപ ചിലവില്‍ ജലനിധിക്ക് കീഴില്‍ 50 ടാപ്പുകളോടെ വിപുലമായ ജലവിതരണ സംവിധാനം. 1 - 900 നമ്പര്‍ രേഖപ്പെടുത്തി കുട്ടികള്‍ക്ക് അലോട്ട് ചെയ്ത പ്ലേറ്റുകള്‍ ഭക്ഷണ വിതരണത്തിന് എല്ലാ ദിവസവും PTA പ്രതിനിധികളുടെ സാന്നിധ്യം 14 കമ്പ്യൂട്ടറുകള്‍,2 പ്രിന്ററുകള്‍ 10 കമ്പ്യൂട്ടറുകള്‍,1 പ്രിന്റര്‍ എന്നിവ പ്രാദേശികമായി സമാഹരിച്ചത്. ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈല്‍സ് സ്പോണ്‍സേര്‍ഡ് സൗജന്യ യൂനിഫോം 2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേര്‍ക്ക് 23000 രൂപയുടെ യൂനിഫോം 2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേര്‍ക്ക് 30000 രൂപയുടെ യൂനിഫോം(stitched) കസേരകള്‍ V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകള്‍ ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി

70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5) വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്‍കി. 2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807

വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിര്‍ണയവും നടത്തി. IEDC പരിശോധനയില്‍ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ല്‍)നേത്രതകരാര്‍ കണ്ടെത്തി.

150 രക്ഷിതാക്കളില്‍ 25 പേര്‍ക്ക് കണ്ണടയും 6  പേര്‍ക്ക് ഓപറേഷനും നിര്‍ദേശിച്ചു.

സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍,PTA,MTA അംഗങ്ങള്‍, പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നല്‍കി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളില്‍ വളര്‍ത്താന്‍ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങള്‍,മൈലാഞ്ചിയിടല്‍ എന്നിവ നടത്തി.

റാങ്ക് ജേതാവിന് സ്വീകരണം(2009 June 26)

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ BA English ഒന്നാം റാങ്ക് ജേതാവിന്ന് സ്വീകരണവും PTA യുടെ ഉപഹാരവും നല്‍കി.


പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ ധാരാളമായി പഠിക്കുന്ന സ്ഥാപനമെന്ന നിലക്ക്അവരെ പൊതു ധാരയിലേക്കുയര്‍ത്തി കൊണ്ടു വരുന്നതിനും,പഠനപ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളികളാക്കുന്നതിനും സര്‍ഗ പരിപോഷണത്തിന് സഹായം നല്‍കുന്നതിനുമായി പി.ടി.എ. സുചിന്തിത തീരുമാനത്തോടെ  നടപ്പാക്കിയ പരിപാടിയാണ് 'ചങ്ങാതിക്കൂട്ടം' കുഞ്ഞാകാശവാണി.
ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന സര്‍ഗ രചനകളുടെ       പ്രായോഗിക അവതരണം ചങ്ങാതിക്കൂട്ടത്തിലൂടെ സാധ്യമാവുന്നു.
വിഭവസമാഹരണത്തിന്റെ ഭാഗമായി 70,000 രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ പി.ടി.എ.          നേടിയെടുക്കുകയും 20 ക്ലാസ് റൂമുകളിലും സുഗമമായ ആസ്വാദനം സാധ്യമാകും വിധം ശബ്ദ സംവിധാനം തയ്യാറാക്കുകയും ചെയ്തു. 

പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി പ്രവര്‍ത്തിക്കുന്നത്.10.30മുതല്‍ 4.30 വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയം രാവിലെ10.15 മുതല്‍ ക്ലാസ് തുടങ്ങി 15 മിനുട്ട് (10.15-10.30) പ്രഭാത സംപ്രേഷണം നടത്തുന്നു.

ഉച്ച ഭക്ഷണ ഇടവേള (1.30- 2.30) 30മിനിട്ട് കുറച്ച് 2.00 pm മുതല്‍ 2.30 pm വരെ മധ്യാഹ്ന പ്രക്ഷേപണം നടത്തുന്നു. ഒരു സ്റ്റേഷന്‍ ഡയരക്ടറുള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു 2009 ആഗസ്ത് മാസം മുതല്‍ കുഞ്ഞാകാശവാണി എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്കവിധം ഒരാഴ്ചയില്‍ 4ദിവസം UP വിഭാഗത്തിലെ ഒരു ഡിവിഷനും വെള്ളിയാഴ്ചകളില്‍ ഒരു LP ക്ലാസ് എന്ന ക്രമത്തിലാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത് H M ,അധ്യാപിക,PTA,MTA,പ്രതിനിധികള്‍ ഉള്‍പെടെ 5 അംഗ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. വിശദം- അനുബന്ധ VCD കാണുക.

സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാന്‍ 2009 ജൂണ്‍ 12 (2009-10), 2010 ജൂണ്‍ 16 എന്നീ തീയതികളില്‍ ഇലക്ട്രോണിക് വോട്ടിംഗ് നടന്നു. പ്രധാന മന്ത്രി, സ്പീക്കര്‍, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര്‍, എന്നിവരെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ നേരിട്ട് തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി. ക്ലാസ് ക്രമത്തില്‍ പേരു വിളിച്ച് നാലു കംപ്യൂട്ടര്‍ സിസ്റ്റങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു. സ്ഥാനാര്‍ഥികള്‍, ബൂത്ത് ഏജന്റുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സിസ്റ്റം പരിശോധിച്ച് സുതാര്യത ഉറപ്പ് വരുത്തി. മോണിറ്ററിലെ ചിഹ്നങ്ങള്‍ക്ക് നേരെ മൗസ് ക്ലിക്ക് ചെയ്താണ് വോട്ടിംഗ് നടത്തിയത്. സ്ഥാനാര്‍ഥി പ്രചാരണം, മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി.

   പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു....

2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി. ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് 25 വിദ്യാര്‍ത്ഥികള്‍ 2 ദിവസം ട്രെയിന്‍ യാത്ര ചെയ്താണ് ന്യൂഡല്‍ഹിയിലെത്തിയത്. ആഗ്രയിലെ താജമഹല്‍,ഇന്ത്യാഗേറ്റ്,പാര്‍ലമെന്റ്,രാഷ്ട്രപതിഭവന്‍,ജന്ദര്‍ മന്ദിര്‍,ലോട്ടസ് ടെംപിള്‍,മെട്രോ ട്രയിന്‍ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി

ഇന്ത്യന്‍ കാബിനറ്റിലെ നമ്പര്‍ 2 റാങ്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രി A.K. ആന്റണിയുമായി കുട്ടികള്‍ 30 മിനുറ്റ് സംസാരിച്ചു സ്കൂള്‍ പാര്‍ലമെന്റിലെ മന്ത്രിമാര്‍ ആന്റണിക്ക് നിവേദനം കൈമാറി 2009 ഫെബ്രുവരിയില്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിജയമാണ് ഈ യാത്രക്ക് പ്രചോദനമായത്. 2010 ഡിസംബറില്‍ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.