ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പിറന്ന മണ്ണിന്റെ മണവും കുടിനീരിന്റെ സ്വാദും സ്വന്തം പൈതൃകവുമുൾക്കൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കാനുള്ള സ്കൂൾതല പരിശ്രമങ്ങളുടെ ഭാഗമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക രചനകൾ വെളിച്ചം കാണിക്കുന്നനതിനും, എഴുത്തിനോടൊപ്പം വായന പ്രോത്സാഹിപ്പിക്കാനുള്ള വേദിയൊരുക്കാനും വിദ്യാരംഗം പ്രതിജ്ഞാബന്ധമാണ്. സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ കലാസാഹിത്യ കൂട്ടായ്മയുടെ ഭാഗമായാണ് പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മുന്നോട്ടു പോകുന്നത്. നാട്ടുഭാഷയുടെ മധുരവും നാടൻ കലകളുടെ പ്രാധാന്യവും ഉൾക്കൊള്ളുന്ന ഒരു പുതിയ സംസ്കൃതിയുടെ ഭാഗമാവാൻ കുട്ടികൾക്ക് വിദ്യാരംഗം സാഹിത്യവേദിയുടെ സാന്നിധ്യം സഹായകമാകുന്നു.


ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് എല്ലാ ദിവസവും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.ആസ്വാദന കുറിപ്പുകൾ ശേഖരിക്കുകയും മാസികയാക്കി മാറ്റുകയും ചെയ്യുന്നു.സർഗ്ഗശേഷി, വായന,എന്നിവ വിപുലീകരിക്കുന്നതിനുവേണ്ടി കഥാ കവിതാ രചനാ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു.ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, മാസികാ നിർമ്മാണം എന്നിവ തുടർ പ്രവർത്തനങ്ങളായി നടക്കുന്നു.

ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിന് എല്ലാ ക്ലാസുകളിലും ബഷീർ പതിപ്പ് തയ്യാറാക്കി. സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യദിനപത്രം, അടിക്കുറിപ്പ് മത്സരം, കുട്ടിക്കവിതാ മത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്താറുണ്ട്.

വിദ്യാരംഗം ജില്ലാ കലോത്സവത്തിൽ അൻജൂം.കെ.പി, X.Bഎന്ന കുട്ടിക്ക് മലയാളം ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2010 ജൂണിൽ തെയ്യാലിങ്ങൽ ഹൈസ്ക്കൂളിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ റവന്യൂ വിദ്യാരംഗം മത്സരത്തിൽ ഗീതു.കെ 9.E എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.


ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ ജി.സി. കാരക്കൽ നിർവ്വഹിച്ചു

അടിക്കുറിപ്പ് മത്സരം

ചിത്രത്തിന് അടിക്കുറിപ്പ് നിർമ്മാണം' - കുട്ടികളുടെവക വിലമതിക്കാനാവാത്ത ഓണസമ്മാനം

കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാൻ ഏറ്റവും ഉചിതമായഒരു പ്രവർത്തനമാണ് 'അടിക്കുറിപ്പ് നിർമ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാൻ നൽകുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവർത്തനത്തിന്റെ മർമ്മം. ചിത്രം തന്നിൽ ഉണർത്തിയ ഭാവങ്ങൾ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തൽ വരെയുള്ള കാര്യങ്ങൾ കുട്ടികൾ തയ്യാറാക്കുന്ന അടിക്കുറിപ്പുകളിൽ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദർശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാൽ , “ നമ്മൾ യഥാർത്ഥത്തിൽ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാൻ ഓരോ കുട്ടിക്കും അവസരം നൽകുന്ന പ്രവർത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ൽ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിർമ്മാണത്തിന് ഒരു ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. തൽസമയം സമീപത്തു വെച്ചിരുന്ന പെട്ടിയിൽ കുട്ടികൾ തയ്യാറാക്കിയിട്ട 300 – ൽ പരം അടിക്കുറിപ്പുകൾ ഓരോന്നും വായിച്ചുനോക്കിയപ്പോൾ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അധ്യാപകർക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകൻ എന്ന കർഷകൻ സ്വന്തം വീട്ടുവളപ്പിൽനിന്ന് മൊബൈൽ ക്യാമറയിൽ പകർത്തിയതും , മാതൃഭൂമി ദിനപത്രത്തിൽ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ അടിക്കുറിപ്പുകളിൽ ചിലതു ശ്രദ്ധിക്കുക.

വേഗം പൊട്ട് തൊട്ട് താടീ......... എനിക്ക് കല്ല്യാണത്തിന് പോണം. (ഗായത്രി. ഒ.എസ് , 9 സി.)
ദിവ്യമീ സംഗമത്തിന് മുൾചെടികളേ സാക്ഷി - (ഹാരിഫ. എ 10 H)
കൊത്തുമോ, അതോ കുത്തുമോ ? ആകെ കൺഫ്യൂഷനാകുന്നല്ലോ ?. - (ഗ്രീഷ്മ.M- 9. A)
ഇങ്ങനെയും ഒരു ചങ്ങാത്തം - (ആതിര .C -9. E)
നോക്കണ്ട കല്ല്യാണം കഴിഞ്ഞതാ.....! - (അജയൻ .C - 10 .D)
ഒളിച്ചിരിക്കുകയാണല്ലേ ? കണ്ടുപിടിച്ചല്ലോ...! (നിധിൻ രാജ്. P- 10. G)
നിനക്കെന്നെ അത്രക്ക് ഇഷ്ടപെട്ടുവോ ? -(ഷിഫാന. A. P -10 . H)
എന്റെ പശുവമ്മേ ഇങ്ങനെ നോക്കല്ലേ ; എനിക്ക് നാണമാകുന്നു. - (സുരഭി. P – 8 K)
കളിയല്ലിത് , കാര്യം '- (ഷിഫാന. T- 10 L)
ഓണമല്ലേ സുഹ്രത്തേ ? ക്ഷമിച്ചു കള ! - (മുനവർ . C. K- 10 E)
കൊത്തുകയാണോ ചേട്ടാ , കുത്തു കിട്ടും കേട്ടോ ! -( ആര്യ സാംബൻ - 9 B )
പശുവിനും പാമ്പ് കൂട്ട് ; നമുക്ക് ആര് കൂട്ട് ? - (അമൃത . V – 10 H)
എന്തേ , പേടിയാവുന്നോ മനുഷ്യാ ? നീ വഴിമാറി സഞ്ചരിച്ചുകാണും...! (മുഹമ്മദ് ഷാബിൻ - 9 D )
വിരിപ്പു നട്ടാൽ വലിയണം ; മുണ്ടകൻ നട്ടാലോ - മുങ്ങണം ; ഓർമ്മയില്ലേ ?( ആതിര. T – 10 . C )
ഇങ്ങനെയുമുണ്ടോ  ? ഫ്രണ്ട്ഷിപ്പ് ! ( മനീഷ. P – 9 H )
ഓണത്തല്ല് നമ്മൾ തമ്മിലാവാം അല്ലേ ? (തസ്നീം - 9 D )
കണ്ണാടിയല്ലിത് ....; ഇങ്ങനെ നോക്കാൻ  ! ( മർഷൂദ് - 10 D)
ങേ ! എന്റെ കഴുത്തിൽ കിടക്കുന്ന കയറെങ്ങനെ ഇവിടെ എത്തി ? ( രഞ്ജിഷ . p – 8 F)
'ഓണത്തിന്റെ ഐക്യവുമായി ഇവരും ' ( നിഖിൽ . K T -10 H)
'ജീവിക്കൂ.....ജീവിക്കാനനുവദിക്കൂ.........' ( ഷംനാസ് . K -10 B )
'നാണംകെടുത്തല്ലേടാ ......,' ( വിഷ്ണു . O -9 H )
കണ്ണിലുറുമ്പു പോയി....കാണുന്നുണ്ടോ , എടുത്തുതരാൻ ? ( ആൻസിജ . K. P- 10 D )
പിന്നെ ,എന്തൊയുണ്ട് കുട്ടുകാരാ ....വിശേഷങ്ങൾ ? (അഞ്ജു. K -10 K )
നീയാര് .....? ഭീകരനോ ? (അപർണ . V -9 A)
ആണാണെങ്കിൽ നോക്കി പേടിപ്പിക്കാതെ .കൊത്തെടാ................(അജയ്ദേവ് . 9 E)
താനൊറ്റയ്ക്കാണോടേ ? ഭാര്യയും മക്കളും എവിടെ പോയി......? (ഹരീഷ് . C- 9 C)
ങ്ഹാ!...നീയായിരുന്നോ?.....പുല്ലാണെന്ന് വിചാരിച്ച് ഇപ്പം തിന്നേനേ......(സൗമ്യ .K 10 .G)
നമ്മൾ തമ്മിൽ ഒരു യുദ്ധം വേണോ .....സുഹൃത്തേ ....?(സെൽമാൻ ഫാരിസ് - 9.M)
ഈ സുന്ദരി സുനദ്ധിനിയ്ക് എന്റെ വക ചന്തം നിറഞ്ഞ ഒരു പൊട്ടിട്ടാലോ....?(Tincy Abraham .8 G)
എന്നെ കൊത്തിയാൽ .....നിന്നെ ഞാൻ കുത്തും ......(ഷിപിൻ . M- 10. H)
'ഓണത്തിന് എത്തിയ കൂട്ടുകാർ '(വിശാഖ് -10 .J)
'സഹകരിക്കുമോ'...?(ഷാൻ. V . P-10 K)
പാലു തരാം .......കുറച്ചു പല്ലു തരുമോ.....?( സഹദ്. C- 10. D )
കണ്ണുരുട്ടി പേടിപ്പിക്കാതെടീ......!(ഫസ്ല മോൻ -10. D )
ദേ...എന്റെ കഞ്ഞിയിൽ പാറ്റയിടല്ലേടാ.....പുന്നാര മോനേ.....(ഷാഹിൽ .K -9 . A)
"പ്ലീസ്....ഞാനും ജീവിച്ചു പൊയ് ക്കോട്ടേ.....”(
തന്റെ പത്തിക്ക് ലേശം വീതി കൂടിയോ എന്നൊരു സംശയം...!(അഖിൽ ദേവ്. P- 8.F )
' ഇവൻ ശത്രുവോ ,........മിത്രമോ....? (സഫ്വാൻ. E . K – 9 F)'
'ഹും.....പീക്കിരി പയ്യന്റെ ഹുങ്കേ ; ‍ഞെളിഞ്ഞിരിക്കുന്നത് കണ്ടാൽ തോന്നും അവനാണിവിടുത്തെ രാജാവെന്ന് ....'(Dilna . P- 8. C )
ഇങ്ങനെ നോക്കല്ലേ !......നാണമാകുന്നു '( വിദ്യ. M – 8 .K )
കൊത്തല്ലേ .....പാമ്പേ .... ഞാനും ഓണ സദ്യ കഴിച്ചോട്ടേ....!( രാഗിൻ. M-10. H )
കണ്ണും കണ്ണും കഥകൾ കൈമാറും മുഹൂർത്തം ....(സുജിത്ത്. T- 10 . H )
ഓണമൊക്കെ എങ്ങനുണ്ടെടേ............? (തസ്നിം - 9 . D )
'ഹരം പകർന്ന് ......!' )തസ്നിയ . M -10 B )
പുതിയ വിശേഷങ്ങളുമായി ഇങ്ങനെ ചിലർ രംഗത്ത് (ഫസ്ന. 9, K )
കളിയെങ്കിൽ .....കളി ; യുദ്ധമെങ്കിൽ യുദ്ധം......വെറുതേ നോക്കി വിരട്ടല്ലേ....?(സിദ്ധാർത്ഥ് . 10. C )
കൊത്തെടാ...കൊത്ത്...നിന്റെ ഒടുക്കത്തെ ഒരു നോട്ടം! ഒരു പുൽക്കൊടി കഴിയ്ക്കാനും സമ്മതിക്കരുത്.....(Sanju. K – 9 . D )
ഹും ...എന്റെ ഭക്ഷണത്തിൽ കേറിനിന്ന് അഹങ്കരിക്കുന്നോ ? ഇറങ്ങടാ.... താഴെ.... “ ( മീര . V. P- 9 . K )
“ പത്തി കൊള്ളാം ....കാണട്ടെ നിന്റെ ഉശിര്......(ജൗഹർ. M. K -9 .D)
“ചതിക്കല്ലേ ........ചങ്ങാതീ......”(ഷിഫാന. M- 9. M)
“സൗഹാർദത്തിന്റ ഉത്തമ മാതൃകകൾ - ഇങ്ങനെ പലഭാവങ്ങളിൽ പിറക്കുന്നു "-(അബുൽ സ്വാലിഹ്. -8 .D)
"ഈ ഓണത്തിന് നെറ്റിയിൽ കുറിയിടാൻ ഞാനും.”( സിയാന ബീഗം . P.- 10. H )
“ നമ്മൾ ഇരുവരും 'പരമേശ്വരന്റെ ' അടുത്ത ആളുകളല്ലേ...... ചങ്ങാതീ.....?“(ജിതിൻ സക്കരിയ. -10. C)
എടാ ഭയങ്കരാ....., നീ ഇവിടേയും വന്നോ ...?-(മിസ്ന. 9. F)
പശുവിനെന്തേ ....കണ്ണ് കണ്ടൂടേ....?(വിജിന. - 10 . D )
ചേരയെന്ന മിത്രത്തെ താനറിയും; സർപ്പത്തെ അറിയണോ?(ജനീഷി. A. P- 8. H )
ഹും,...ങഹും ........ചോദിക്കേണ്ട , പാലു തരില്ല.....”( വിഷ്ണുദേവ്. K- 10. D )
നോക്കി പേടിപ്പിക്കല്ലേ ....?ഞാനങ്ങു പേടിച്ചു പോകും ......!(അനുഷ. M- 10 . C)
' ഈ നിമിഷം അൽപം കാര്യം'( ഷിജി. 10. F )
എന്റെ ദൈവമേ ....!ഇവനെ ഞാൻ ഇപ്പോൾ തന്നെ തിന്നേനേ...!( സുജിത. - 9 L )
എന്താ കൂട്ടുകാരാ .......,മുട്ടിനോക്കുന്നോ....?(റിനീഷ് .C- 10. C)
' ആടു പാമ്പേ , ആടുപാമ്പേ '(ജിൻഷാദ് -10 D )
താനാരാ...? സെക്യൂരിറ്റിയോ.....?(വൈശാഖ് . 9 . A)
'ഒരു സ്വകാര്യം കൂടി '(സ്രുതി. C- 8 .C)
' കാലത്തിന്റെ പുതിയ ഭാവത്തിൽ ഇവർക്കുമുണ്ടൊരു കിന്നാരം'( നൂറുൽ ബദരി- 8. D )
സൗഹൃദത്താന്റെ കളിയൂഞ്ഞാൽ (ജിൻഷ. A- 10. C )
ഞാനും ആള് കേമനാണ് ,കേട്ടോ.......?(മഞ്ജുഷ. T. V- 10. B )
പ്രകൃതിയിലെ ഒരു സൗഹൃദം (അഭിജിത്ത്. R. - 10. H )
' കൗതുകത്തോടെ ഇവർ നേർക്കു നേർ '( ഫസ്ന – 9. K )
ഉപദ്രവിക്കരുതേ അനിയാ......വിശ്വാസം അതല്ലേ എല്ലാം! “ ( സജിൻ -10. C )
ചങ്ങാതി നന്നായാൽ കണ്ണാടി വേണോ ? (അരുൺ. K-9 H )
കൊത്തല്ലേ .....ചേട്ട്......(ഗീതു. - 9. E )
പുല്ല് തിന്ന് തിന്ന് കണ്ണിൽ കണ്ടതെലാം തിന്നല്ലേ മോളേ......ഞാനും ജീവിച്ചു പോട്ടെ(ജിഷ്ണു. P -9 G )
ങ്ഹാ.....അതു ശരി അപ്പോൾ മനുഷ്യർ തമ്മിലേ ‌ശത്രുതയുള്ളൂ............?(ഫർസാമ. M -10. L )
പിന്നെ.....?എന്തുണ്ട് വിശേഷം.......?(ഷാന. M. T - 9. E)
ഞാനും ഇവിടെയുള്ളതു തന്നെയാ, വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ.....!( പ്രവീൺ. -8 L)
' അഭിമാനികൾ -നേർക്കുനേർ '(മുബഷീറ. - 10. K)
' പാമ്പിനോ പശുപ്പേടി' (അരുൺ കൃഷ്ണ -10. A)
'വിശ്വസിച്ചാലും ഇല്ലെങ്കിലും' (ഫസ്ന- 9. K, റാസിന- 9. K, നസീഫ് അഹമ്മദ്.9. K)