ഉള്ളടക്കത്തിലേക്ക് പോവുക

"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ernakulam (സംവാദം | സംഭാവനകൾ)
No edit summary
Ernakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടപ്പടി
| സ്ഥലപ്പേര്= കോട്ടപ്പടി
വരി 42: വരി 41:
Image:me27044.JPG|Eldhose sir1
Image:me27044.JPG|Eldhose sir1
Image:mehss2.jpg|1st prize in pookkala malsaram1
Image:mehss2.jpg|1st prize in pookkala malsaram1
Image:mehss3.JPG|നവീകരിച്ച കംപ്യൂട്ടര്‍ ലാബ്|
Image:mehss3.JPG|നവീകരിച്ച കംപ്യൂട്ടര്‍ ലാബ്|[[ചിത്രം:mehss8.jpg]]|മികച്ച കമ്പ്യൂട്ടര്‍ ലാബിനുള്ള മന്ത്രിയുടെ പുരസ്ക്കാരം]]
</gallery>
</gallery>



11:22, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി
വിലാസം
കോട്ടപ്പടി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസര്‍ക്കാര്‍ എയിഡഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-09-2010Ernakulam



ആമുഖം

കോട്ടപ്പടി മാര്‍ ഗീവറുഗീസ്‌ സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന്‌ ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്‌. കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ്‌ ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ സെക്കന്‍ഡ്‌ റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍?ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌ക്കൂളിന്റെ സവിശേഷതകളാണ്‌.

ചിത്രങ്ങള്‍

വാര്‍ത്തകള്‍

യുവജനോത്സവം സെപ്റ്റംബര്‍ 02,03 തീയതികളില്‍

യു.പി. വിഭാഗം

അധ്യാപകര്‍ : 1. ശ്രീമതി. ലിസ്സി എന്‍.എ. ; 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. എല്‍ദോ കുര്യാക്കോസ് ; 5. ശ്രീമതി. ജോസി ജോസ് ; 6. ശ്രീ. സിജു ജേക്കബ് ; 7. ശ്രീ. സാജു കുര്യാക്കോസ് ; 8. ശ്രീമതി. നീതു കെ. ജോയി ; 9. ശ്രീമതി. ജുല്‍ന പി. ഇട്ടന്‍ ; 10. ശ്രീ. ലാജു പോള്‍ ; 11. ശ്രീമതി. ഷില്‍സ് എബ്രഹാം

ഹൈസ്ക്കൂള്‍ വിഭാഗം

മലയാളം : 1. ശ്രീമതി. എബിമോള്‍ മാത്യൂസ് ; 2. ശ്രീമതി. റാണി എം. ജേക്കബ് ; 3. ശ്രീ. സന്തോഷ് എം. വര്‍ഗീസ് ; 4. ശ്രീമതി. എല്‍ബി എ.ഒ. ; 5. കുമാരി. മെറിന്‍ ബേബി ; 6. കുമാരി. സോണിയ ജോണ്‍ ഇംഗ്ലീഷ് : 1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വര്‍ഗീസ് ; 3. ശ്രീമതി. ടീന തോമസ് ;

സൗകര്യങ്ങള്‍

റീഡിംഗ് റൂം ; ലൈബ്രറി : യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം ; സയന്‍സ് ലാബ് ; കമ്പ്യൂട്ടര്‍ ലാബ് : യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ; മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ :കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ് ; എന്‍.എസ്.എസ്. യൂണിറ്റ് ; കോ-ഓപ്പറേറ്റീവ് സൊസൈറ്റി : കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള്‍ സെസൈറ്റിയില്‍ ലഭ്യമാണ്.

നേട്ടങ്ങള്‍

എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ; അര്‍ജുന്‍, ഗ്രീഷ്മ, അര്‍ച്ചന, മാത്യൂസ്, ആര്‍ദ്ര, ലിയ എന്നിവര്‍ക്ക് പത്ത് വിഷയങ്ങളിലും എ+ ; പ്ലസ് ടു പരീക്ഷയില്‍ സനിഫ്, മെറിന്‍, ആതിര എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ ; പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന്‍ എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ .

മറ്റു പ്രവര്‍ത്തനങ്ങള്‍

വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തുവാന്‍ സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.

യാത്രാസൗകര്യം

യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം ഏഴ് സ്ക്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു


വര്‍ഗ്ഗം: സ്കൂള്‍ [[ചിത്രം:[[ചിത്രം:]]]]