"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/വൃക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൃക്തിശുചിത്വം
ലോകമെങ്ങും പേടിയോടെയാണ് ഇന്ന് ഓരോ ദിവസത്തേയും വരവേൽക്കുന്നത്.കോവിഡ്- 19 ( കൊറോണാ) എന്ന വൈറസ് ലോകത്തെ മൊത്തം ജനങ്ങളെ മരണത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ വന്ന ഒരു പിശാ ചോ? ഒരിക്കൽ പോലും നമ്മുടെ അശ്രദ്ധ കൊണ്ടോ ശുചിത്വമില്ലായ്മ കൊണ്ടോ നമ്മളിൽ ഒരാൾക്കും ഇത്തരത്തിൽ ഒരു രോഗം വന്നു കൂടാ. അതിനായ് നാം ഒരുമിച്ച് നിന്ന് പോരാടുക തന്നെ വേണം. സമൂഹത്തിലിറങ്ങി ശുചിത്വം പഠിപ്പിക്കുന്നതിന്ന് മുമ്പേ നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും വേണ്ടത്ര വൃത്തിയുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇപ്പോൾ നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന ഒരു മുദ്രാവാക്യമുണ്ടല്ലോ "കൈകൾ സോപ്പുപയോഗിച്ചു കഴുകൂ " രോഗം വരുമ്പോൾ മാത്രമല്ല എല്ലായ്പ്പോഴും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കൂ ഇപ്പോൾ നാം ഓരോരുത്തരും വീട്ടിലുള്ള പച്ചക്കറികളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത് കഴിക്കുന്നു. അത് കൊണ്ട് തന്നെ പല ചെറിയ രോഗങ്ങളും ഇന്ന് കുറഞ്ഞു വരുന്നതായി നാം കാണുന്നു. ലോക് ഡൗൺ കാലം കഴിഞ്ഞാലും അത്യാവശ്യ സാധനങ്ങളല്ലാതെ കടയിൽ നിന്നും വാങ്ങി കഴിക്കരുത്. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും രോഗാണുക്കളുടെ കലവറയാണ് അത് നാം മറക്കരുത്. ഈ ലോക് ഡൗൺ നമുക്കെല്ലാവർക്കും നല്ലൊരു സന്ദേശം നൽകുന്നുണ്ട്. ഇനിയുള്ള ജീവിതത്തിൽ അതെല്ലാവരും ഉപകാരപ്പെടുത്തും എന്ന പ്രതീക്ഷയോടെ,


റിയ ഫാത്തിമ പി പി
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം