"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/Stay Home Save Life" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/Stay Home Save Life" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

Stay Home Save Life

കൊറോണ വൈറസ് എന്ന പർച്ചവ്യാധി 2019 ഡിസംബർ മാസത്തോടെ ചൈനയിലാണ് ആദ്യമായി കണ്ടുതുടങ്ങിയത്.ഈ വൈറസിനെ കോവിഡ്-19 എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.ഈ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കാൻ തുടങ്ങി.കാട്ടുതീ പോലെ പടർന്ന് പിടിക്കുന്ന ഭയാനകമായ കൊറോണ വൈറസ് സമ്പർക്കം മൂലം വിദേശത്തുനിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്നത് മനസിലാക്കിയ ഭരണാധികരികൾ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു.നമ്മുടെ രാജ്യത്ത് മെയ് 17വരെ ലോക്ക്ഡൌൺ തുടരുന്നു.പരസ്പരം അകലം പാലിച്ച് ബ്രേക് ദി ചെയ്ൻ,തുപ്പല്ലേ തോറ്റുപോകും,പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായി 20 സെക്കൻറ് നേരം കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിന് നിർദ്ദേശിക്കുകയും തുമുമ്പോഴും ചുമക്കുമ്പോഴും മാസ്ക് /തൂവാലയോ ഉപയോഗിക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്തു. ഈ വൈറസിന് മരുന്നു കണ്ടുപിടിക്കാത്തതിനാൽ മറ്റുള്ളവരിൽ നിന്നു അകലം പാലിച്ച് പ്രതിരോധിക്കുക മാത്രമാണ് പ്രയോഗികമായിട്ടുള്ളത്.ഈ ഭയാനക വൈറസ് സ്പർശനത്തിലൂടെയും ശ്രവങ്ങളിലൂടെയും മാത്രമാണു പകരുന്നത്.അതുകൊണ്ട് കൈകൾ സോപ്പുപയോഗിച്ച് കഴുകുക.വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്ത് ഈ രോഗത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുവാൻ നമ്മൾ ഓരോരുത്തരും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുക.

പർവ്വതി എം വി
4എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം